നിങ്ങള്‍ക്ക് സന്തോഷമോ ദുഃഖമോ തിരഞ്ഞെടുക്കാന്‍ കഴിയും.
''സന്തോഷിക്കൂ'', എന്ന് സ്വയം പറഞ്ഞതുകൊണ്ടൊന്നും സന്തോഷക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
പക്ഷേ, സന്തോഷം നല്കാവുന്ന ചിന്തകളും വിശ്വാസങ്ങളും പെരുമാറ്റരീതികളും സ്വയം തെരഞ്ഞെടുക്കാവുന്നതേയുള്ളൂ.
അതിലേക്ക് നയിക്കാവുന്ന ചില കുറുക്കുവഴികള്‍:
1. ''എനിക്കും സഹജീവികള്‍ക്കും സന്തോഷിക്കണം'', ഇതാകട്ടെ നിങ്ങളുടെ ഏറ്റവും വലിയ ജീവിതലക്ഷ്യം.
പണത്തിനും സമ്പത്തിനും ഉന്നത ജീവിതനിലവാരത്തിനും ഉയര്‍ന്ന ജോലിക്കും മറ്റുള്ളവരുടെ പ്രശംസയ്ക്കും നിങ്ങളെ സന്തോഷിപ്പിക്കാനായെന്ന് വരില്ല. നിങ്ങള്‍ക്ക് സന്തോഷിക്കാനാവുന്നില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും ഫലമെന്ത്?
സന്തോഷിക്കുക എന്നതാവണം പരമോന്നതമായ ജീവിതലക്ഷ്യം.
മറ്റെല്ലാ ലക്ഷ്യങ്ങളും ഇതിന്റെ പുറകില്‍ അണിനിരക്കട്ടെ.
നൈമിഷിക സുഖം സന്തോഷം പ്രദാനം ചെയ്യില്ല.
യഥാര്‍ഥ സന്തോഷം സ്‌നേഹത്തിലും സത്യത്തിലും ആന്തരിക സ്വരച്ചേര്‍ച്ചയിലും സമാധാനത്തിലുമൊക്കെയാണ് കുടികൊള്ളുന്നത്. ഏറ്റവും വേണ്ടപ്പെട്ടവരെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്കും സന്തോഷിക്കാനാകും.
നിങ്ങളുടെ സന്തോഷത്തിന് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. മറ്റൊരാള്‍ക്കും അത് നല്‍കാനാവില്ല. അറിവും ചിന്തയും പ്രവൃത്തികളുമാണ് സന്തോഷം കൊണ്ടുവരിക.
സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും കൊണ്ട് വരുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ തരണം ചെയ്യാമെന്ന് ഇതിനോടകം - ഈ പുസ്തകത്തില്‍നിന്ന് തന്നെ - വ്യക്തമായിട്ടുണ്ടാകുമല്ലോ. അത്യാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സാമ്പത്തികശേഷിയില്ലാത്ത ആര്‍ക്കും സന്തോഷിക്കാനാവില്ല. ഒരു നിത്യരോഗിക്ക് ആരോഗ്യവും സാമ്പത്തിക ഭദ്രതയും ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. അതോടൊപ്പം സന്തോഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയും വേണം.
2. സ്വയം സ്‌നേഹിക്കുക; സഹജീവികളെ സ്‌നേഹിക്കുക
സ്വയം നിന്ദിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷിക്കാനാവില്ല.
മറ്റുള്ളവരെ സംശയദൃഷ്ടിയോടെ കണ്ടാല്‍, അവരെ വെറുത്താല്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകില്ല. അവരെ സഹായിക്കാന്‍ മുന്നോട്ട് വരണം; അവരുടെ സന്തോഷത്തില്‍ ശ്രദ്ധ വേണം.
സന്തോഷിക്കുക എന്നത് എല്ലാവരുടേയും ഏറ്റവും വലിയ ലക്ഷ്യമാകണം. സ്വയം സ്‌നേഹിക്കുക, അയല്‍ക്കാരെ സ്‌നേഹിക്കുക എന്ന് പറയുന്നതുകൊണ്ട് ഇതാണ് ഉദ്ദേശിക്കുന്നത്. സ്വയം സ്‌നേഹിക്കണമെങ്കില്‍, ആരോഗ്യകാര്യങ്ങളില്‍, ജോലിയില്‍, കുടുംബജീവിതത്തില്‍, ഉല്ലാ സം കണ്ടെത്തുന്നതില്‍, സാമ്പത്തിക കാര്യങ്ങളില്‍ ഇവയിലെല്ലാം ശ്രദ്ധവേണം. യാതൊരു ഉപാധികളുമില്ലാതെ വേണം സ്വയം സ്‌നേ ഹവും പരസ്‌നേഹവും നടപ്പാക്കുവാന്‍. ഉപാധികളുണ്ടെങ്കില്‍, മറ്റുള്ളവരുടെ വിമര്‍ശനവും, ചീത്ത പെരുമാറ്റവും, നിഷേധാത്മകതയും അവഗണിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട്തന്നെ സ്വയം സന്തോഷിക്കാനും ബുദ്ധിമുട്ടുണ്ടാകും. ഉപാധികളില്ലാത്ത സ്‌നേഹമാണ് ലക്ഷ്യമിടേണ്ടത്.
നമ്മുടെ വ്യക്തിത്വത്തിലും സഹപ്രവര്‍ത്തകരിലും സ്ഥായിയായ നന്മ കണ്ടെത്തുക. അങ്ങനെ സ്‌നേഹത്തിന്റെ തലങ്ങളില്‍ എത്തിച്ചേരാനൊക്കും. ഒരാള്‍ മന്ദബുദ്ധിയോ, വിരൂപനോ, നിര്‍ധനനോ ആയിക്കൊള്ളട്ടെ. അയാളിലും എന്തെങ്കിലും നന്മ ഒളിഞ്ഞ് കിടപ്പുണ്ടാകും. അതില്‍ ശ്രദ്ധിക്കുക.
എല്ലാവരേയും സ്‌നേഹിക്കാനുള്ള മനസ്സുണ്ടാകണം. തെറ്റുകുറ്റങ്ങള്‍ ഇല്ലാത്തവര്‍ ആരുമുണ്ടാകില്ല. ഓരോരുത്തനും ഏത് കാര്യത്തിലും അവനവന്റേതായ വീക്ഷണമുണ്ടാകും. ആ വീക്ഷണത്തിന്റെ ബഹിര്‍ഗമനമാണ് അവരുടെ പ്രവൃത്തികള്‍. നമ്മുടെ വീക്ഷണകോണത്തില്‍നിന്ന് നോക്കുമ്പോള്‍ അവ തെറ്റാണെന്ന് തോന്നുന്നുണ്ടാകാം. അവരുടെ വീക്ഷണത്തിലൂടെ വിലയിരുത്തിയാല്‍ അവ ശരിയായിരിക്കും. പ്രശ്‌നം തീരുകയും ചെയ്യും.
സ്വന്തം കുറ്റങ്ങളും കുറവുകളും അതുപോലെ മറ്റുള്ളവരുടേതും മറക്കുക, പൊറുക്കുക. ആത്മനിന്ദ അനുവദിക്കരുത്. സഹാനുഭൂതി ദേഷ്യത്തേയും നിന്ദയേയും നിയന്ത്രിക്കാന്‍ സഹായിക്കും. എന്തുകൊണ്ടാണ് നിങ്ങളും സഹജീവികളും തെറ്റുകള്‍ ചെയ്യുന്നത് എന്ന് വിശകലനം ചെയ്യുക. അവയ്‌ക്കെല്ലാം കാരണങ്ങളുണ്ടാകും, ഓരോരോ പശ്ചാത്തലങ്ങള്‍ ഉണ്ടാകും. അവനവന് തന്റെ ഉദ്ദേശ്യം എപ്പോഴും നല്ലതും ശരിയുമാണ്. ആ ഉദ്ദേശ്യത്തിലേക്ക് ചെന്നെത്തിച്ചത് തനിക്ക് ലഭിച്ച അറിവും സാഹചര്യങ്ങളുമാണ്.
പകയും വിദ്വേഷവും ദുഃഖം മാത്രമേ പുറപ്പെടുവിക്കൂ. സഹിക്കാനും പൊറുക്കാനും സ്‌നേഹിക്കാനും കഴിയുന്നത് ശരിയായ രീതിയാണ്.
3. കാലാതീതമായ മൂല്യങ്ങള്‍ തേടുക, തിരഞ്ഞെടുക്കുക
മൂല്യങ്ങളാണ് പലപ്പോഴും ഒരാളെ സന്തോഷിപ്പിക്കുകയോ ദുഃഖിപ്പിക്കുകയോ ഒക്കെ ചെയ്യുന്നത്. പണസമ്പാദനമാണ് മുഖ്യ ലക്ഷ്യമെങ്കില്‍ നിങ്ങളുടെ എല്ലാ ചിന്തയും വികാരങ്ങളും അതിന് അടിമപ്പെടും. നിങ്ങളുടെ വരുമാനത്തെ നിയന്ത്രിക്കുന്ന ആള്‍ക്ക് നിങ്ങളെ നിയന്ത്രിക്കാനാവും. പണത്തിനുവേണ്ടിയുള്ള ആര്‍ത്തി ആധിയും ദുഃഖവും ഉണ്ടാക്കും.
കാലാതീതമായ മൂല്യങ്ങള്‍- സ്‌നേഹം, സന്തോഷം, സത്യം, അറിവ് - ഇവയിലാണ് മനസ്സ് ശ്രദ്ധിക്കുന്നതെങ്കില്‍ നിങ്ങളുടെ ഭാവി ആനന്ദപ്രദമാകും. ഈ മൂല്യങ്ങളെ നിങ്ങളുടെ ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ ബാധിക്കില്ല.
സത്യവും ശരിയായ അറിവും നേടാന്‍ നാം എന്നും പ്രയത്‌നിക്കണം. അത് മനസ്സിനിണങ്ങിയതാണ്. സത്യത്തെ നിഷേധിക്കുന്നത് സംഘര്‍ഷത്തിലേക്കും ആധിയിലേക്കുമായിരിക്കും നയിക്കുക. സത്യത്തെ മസ്തിഷ്‌കത്തിന് അകറ്റി നിര്‍ത്താനാവില്ല. അതിനുള്ള ശ്രമം സംഘര്‍ഷമുണ്ടാക്കും.
ഭൂരിഭാഗം പേര്‍ക്കും തെറ്റായ വിശ്വാസങ്ങളുണ്ട്. തികച്ചും അര്‍ഥശൂന്യമായ അറിവാണ് അവരുടെ മനസ്സിലുള്ളതും. ഇത് അസമാധാനം ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ.
എങ്ങനെ സന്തോഷിക്കാനാവും എന്ന് അന്വേഷിക്കണം. അതിനുതകുന്ന പുസ്തകങ്ങളേയും സി.ഡി.കളേയും വ്യക്തികളേയും തിരഞ്ഞു കണ്ടെത്തണം. അന്വേഷിക്കാതെ ഒന്നും കണ്ടെത്താനാവില്ല.
സത്യസന്ധതയും സൗന്ദര്യവും സ്‌നേഹവുമൊക്കെയാണ് നിങ്ങളുടെ ഉയര്‍ന്ന മൂല്യങ്ങളെങ്കില്‍, സാമ്പത്തിക ബുദ്ധിമുട്ടിലും ഏകാന്തതയിലും നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ കഴിയും.
ഒരു ഭൗതിക ലക്ഷ്യത്തില്‍ മാത്രം മനസ്സര്‍പ്പിച്ചാല്‍ ചിലപ്പോള്‍ നിരാശ പ്പെടേണ്ടിവരും. ഉദാത്തമായ മൂല്യങ്ങളാണ് ലക്ഷ്യമെങ്കില്‍ അതിനിടവരില്ല.
4. തനതായ ഒരു ജീവിതവീക്ഷണം കെട്ടിപ്പടുക്കുക
നിങ്ങള്‍ ഒരു തത്ത്വശാസ്ത്രത്തിനും അടിമയാകരുത്. ഒരു മതത്തേയും അന്ധമായി വിശ്വസിക്കേണ്ട. ഒരു വിശാല ജീവിതവീക്ഷണം ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കുക. ഓരോ മതവും എങ്ങനെയാണ് ഉത്ഭവിച്ചതെന്ന് മനസ്സിലാക്കൂ. (ഈ പ്രക്രിയയില്‍ നിങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്ന മതവും ഉള്‍പ്പെടണം) വിവിധ തത്ത്വശാസ്ത്ര ശാഖകളിലൂടെ ഊളിയിടണം. ഓരോ രാഷ്ട്രീയ ചിന്താധാരയും ഉടലെടുത്ത സാഹചര്യങ്ങള്‍ മനസ്സിലാക്കണം.
ഈ പ്രപഞ്ചവും അതില്‍ ഒന്നുമല്ലാത്ത സൗരയൂഥവും അതിലൊരു ചെറു കണികയുടെ സ്ഥാനം പോലുമില്ലാത്ത ഭൂമിയും ഒരു ചെറുകുമിളപോലെ വന്നുപോകുന്ന മനുഷ്യനും. കുറച്ച് സമയം- വളരെ കുറച്ച് സമയം ഇതിലേ കടന്നുപോകാന്‍ കഴിഞ്ഞതില്‍ പ്രപഞ്ചശക്തികളോട് നന്ദി പറയുക. എല്ലാത്തിനേയും സ്‌നേഹിച്ച് ജീവിക്കാന്‍ ശ്രമിക്കുക.
ഞാന്‍ വിധിയുടെ കളിപ്പാട്ടമാണ് എന്ന് ചിന്തിച്ച് ജീവിതം ഹോമിക്കുന്നവരുണ്ട്. നിങ്ങള്‍ക്ക് കിട്ടിയിട്ടുള്ളതെല്ലാം ദാനമാണ്. കിട്ടാത്തത് സൃഷ്ടിച്ചെടുക്കാനുള്ള സത്ത നിങ്ങളില്‍ കുടികൊള്ളുന്നുണ്ട്. സമൃദ്ധിയുടെ ചിന്താമണ്ഡലത്തിലേക്ക് പ്രവേശിക്കണം. ഇല്ലായ്മയുടെ, രോഗങ്ങളുടെ, പരിമിതികളുടെ ലോകങ്ങളില്‍നിന്ന് പുറത്ത് ചാടൂ. പ്രപഞ്ചത്തിലെ സമൃദ്ധിയില്‍ പങ്കുചേരൂ. അതിന് ചിന്തകളേയും കര്‍മത്തേയും പാകപ്പെടുത്തുക.
5. വികാരങ്ങളെ നിയന്ത്രിച്ച് യഥാര്‍ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നേറണം.
വികാരങ്ങളെ നിയന്ത്രിക്കാതെ സന്തോഷിക്കാനായെന്ന് വരില്ല. പെട്ടെന്ന് ദ്വേഷിക്കുകയും വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറയുകയും, മദ്യത്തിനും മദിരാക്ഷിക്കും ചൂതുകളിക്കും അടിമപ്പെടുകയുമൊക്കെ ചെയ്താല്‍ ദുഃഖമേ ഉണ്ടാകൂ. സംയമനംപാലിച്ച്,'സന്തോഷം' എന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധാപൂര്‍വം ചുവടുകള്‍ വെക്കണം.
നിങ്ങളുടെ ഓരോ പ്രശ്‌നത്തിനും അടിസ്ഥാനപരമായ കാരണങ്ങളുണ്ടാവും. അമിത മദ്യപാനമുണ്ടെങ്കില്‍, അതിന് നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ കണ്ടുപിടിക്കണം. കുടുംബത്തിലെ അസമാധാനമാണോ, സാമ്പത്തിക ബുദ്ധിമുട്ടാണോ, പ്രേമനൈരാശ്യമാണോ-
എന്തായാലും കാരണം കണ്ടെത്തണം. അത് പരിഹരിക്കണം.
നിങ്ങള്‍ നല്ലതാണെങ്കില്‍ നിങ്ങള്‍ക്ക് ആരുമായും വഴക്കിടാനൊക്കില്ല. പല പ്രശ്‌നങ്ങളുടേയും ഉത്തരവാദിത്വം നിങ്ങളില്‍ത്തന്നെയായിരിക്കും. പ്രശ്‌നം പരിഹരിക്കാതെ വികാരത്തിനടിമപ്പെടുന്നത് ജീവിതത്തെ നശിപ്പിക്കും.
ലക്ഷ്യങ്ങള്‍ മനസ്സില്‍ സദാസമയം നിലനിര്‍ത്തുക. അതിന് വിഘാതമായ കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞ് മാറുക. വളരെയേറെ പരിശ്രമിച്ചാല്‍ വിജയം സുനിശ്ചിതമാണ്. ഒന്നോ രണ്ടോ തവണ പരാജയപ്പെട്ടതുകൊണ്ട് പിന്മാറരുത്.
ആവശ്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളെടുത്ത് തലയില്‍ വച്ചാല്‍ അത് ടെന്‍ഷനും 'വറി'യുമുണ്ടാക്കും.
ഒരു വെല്ലുവിളിയും ഏറ്റെടുക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിരാശയോ അലസതയോ പിടികൂടാം. അതുകൊണ്ട്, ആവശ്യത്തിന് വെല്ലുവിളികള്‍ വേണം. ഏറെ കൂടുതലായാലും തീരെ കുറഞ്ഞ് പോയാലും വികാരത്തിന് അടിമപ്പെടേണ്ടിവരും.
6. ആന്തരികമായ നിയന്ത്രണം കൊണ്ടുവരിക
നിങ്ങളുടെ ജീവിതം നിങ്ങളുടെ ബോധപൂര്‍വമായ നിയന്ത്രണത്തിലാവട്ടെ. അന്ധമായ അനുകരണവും 'മറ്റുള്ളവര്‍ ചെയ്യുന്നതുകൊണ്ട് ഞാനും ചെയ്യുന്നു', എന്ന തോന്നലും ശരിയല്ല. നിങ്ങളുടെ ജീവിതം ഏത് രീതിയിലായിരിക്കണം എന്ന് ആലോചിച്ച് തീരുമാനിക്കണം.
ഇഷ്ടമുള്ള ജോലിയാണ് തിരഞ്ഞെടുക്കേണ്ടത്. ജോലി വെറുതെ ജീവിക്കാന്‍ വേണ്ടി ആവരുത്. ജീവിക്കാനൊരു തൊഴില്‍ വേണം എന്ന മനോഭാവം ശരിയല്ല. തേടുന്ന തൊഴില്‍ നമ്മുടെ വ്യക്തിത്വത്തിന് ചേര്‍ന്നതായിരിക്കണം. ഇന്നിപ്പോള്‍ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ സാധ്യതകള്‍ ധാരാളമുണ്ടല്ലോ.
മനസ്സിന് ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ കണ്ടെത്തണം. കുടുംബനിര്‍ബന്ധങ്ങളും സാമ്പത്തിക ചിന്താഗതികളുമായിരിക്കരുത് നിങ്ങളെ തീരുമാനത്തിലേക്ക് നയിക്കുന്നത്. പങ്കാളിയുടെ പ്രകൃതം ആദ്യമേ ഇഷ്ടപ്പെടണം. മുഖം ഇഷ്ടമല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അത് കണ്ട് ദുഃഖിക്കേണ്ടിവരും.
7. ആന്തരിക സൗന്ദര്യത്തിന് പ്രാധാന്യം വേണ്ടെന്നല്ല
ബാഹ്യരൂപം നിര്‍ബന്ധമായും ഇഷ്ടമാകണം. പിന്നെ സ്വഭാവം, പെരുമാറ്റം, പഠിപ്പ്, ജോലി ഇവയെല്ലാം പരിഗണിക്കണം.
ഇത് നിങ്ങളുടെ ജീവിതമാണ്. അതേസമയം വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെ വേദനിപ്പിക്കുകയുമരുത്. ഇണങ്ങിയ ഒരാളെ കണ്ടുപിടിച്ച് മുന്നോട്ട് പോകണം. ജീവിത സന്തോഷത്തിന് ഇത് അത്യന്താപേക്ഷിതമാണ്. മനസ്സുകളുടെ പൊരുത്തമാണ് പ്രധാനം. ശാരീരിക പ്രകൃതം ഇഷ്ടമാവുകയും വേണം. സാമ്പത്തികനേട്ടത്തിനോ ഉയര്‍ച്ചയ്‌ക്കോവേണ്ടി വിവാഹം കഴിച്ചാല്‍ സന്തോഷമല്ല ഫലം.
ദീര്‍ഘകാലം ആലോചിച്ച് ശരിയായ ഒരു ജീവിതവീക്ഷണവും, ജീവിതതത്ത്വശാസ്ത്രവും ഉണ്ടാക്കിയെടുക്കണം. ഒരു മതത്തില്‍ പിറന്നു വീണതുകൊണ്ട് ആ മതവിശ്വാസി ആയിരിക്കണം എന്ന ഒരു നിര്‍ബന്ധവുമില്ല. തനതായ ഒരു ജീവിതതത്ത്വശാസ്ത്രം വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്. 'അച്ഛന്റെ പാര്‍ട്ടിയില്‍ ഞാനും', ഈ മനോഭാവം ശരിയല്ല. ശരിയായതേതാണെന്ന് ചിന്തിച്ച് പിന്‍തുടരണം.
അന്ധമായ അനുകരണം വ്യക്തിത്വമില്ലായ്മയുടെ ലക്ഷണമാണ്. ഒഴുകുന്ന ജലത്തിലെ പൊങ്ങുതടി പോലെ നീങ്ങുന്നതില്‍ എന്തര്‍ഥമാണുള്ളത്?
ഉറച്ച ധാരണകളുടെ അടിസ്ഥാനത്തിലുള്ള പെരുമാറ്റങ്ങള്‍ ഉണ്ടാവട്ടെ. നിങ്ങളുടെ ജീവിത ലക്ഷ്യമായ സന്തോഷത്തിനുതകുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ മുതിരുക, ശ്രദ്ധകൊടുക്കുക.
(ചിന്തിച്ച് വളരുക എന്ന പുസ്തകത്തില്‍ നിന്ന്)

Nadappakkiyal Ethumathi Lokam Nannakan.......................
ReplyDelete