Friday, 15 June 2012

വായന മരിക്കുന്നു



വെളുത്ത താളുകളില് കറുത്ത മഷിയില് തെളിയുന്ന അക്ഷരങ്ങള്. അവയിലൂടെ ഭാവനയില് ഒരു വലിയ ലോകം തന്നെ സൃഷ്ടിക്കാന് കഴിയുക; അതിലെ കഥാപാത്രങ്ങളുമൊത്ത് ജീവിക്കുക; അവരോടൊന്നിച്ച് ചിരിച്ചും കരഞ്ഞും അവരുടെ സുഖ ദുഃഖങ്ങളില് പങ്കുചേരുക. അങ്ങിനെയൊരു കാലം നമുക്കുണ്ടായിരുന്നു.
പക്ഷേ ഇന്ന് നമ്മളില് പലര്ക്കും കഴിവും, അതിലൂടെ ലഭിച്ചിരുന്ന ആസ്വാദനവും കൈമോശം വന്നിരിക്കുന്നു. ഡിജിറ്റല്, മള്ട്ടി മീഡിയാ മാധ്യമങ്ങളിലൂടെ അറിവും വിനോദവും നേടാനും, ആശയവിനിമയം നടത്താനും കഴിയുന്ന ഇക്കാലത്ത് വായന മിക്കവര്ക്കും അലര്‍‌ജിയായി മാറിയിരിക്കുന്നു. അക്ഷരങ്ങള് അവര്ക്ക് ശത്രുക്കളാകുന്നു.

അക്ഷരങ്ങളില് നിന്നും ഭാവനയില് അല്‍‌ഭുതകരമായ ഒരു ലോകം സൃഷ്ടിക്കാനുള്ള മനുഷ്യന്റെ കഴിവ് ഉപയോഗിക്കുന്നവര് ഇന്ന് വളരെ ചുരുക്കം.

വായനയില് താല്പര്യമുള്ളവര് പോലും മറ്റുപാധികള് ഉള്ളതിനാല് വായനയ്ക്കു മുന്ഗണന നല്കാതെ കംപ്യൂട്ടറിലും റ്റി.വിക്കും മുന്പിലും സമയം ചിലവഴിക്കുന്നു. ഞാനും ഇക്കൂട്ടത്തില്‍‌പ്പെടുന്ന ഒരാളാണ്. സീരിയസ്സായി എന്തെങ്കിലും വായിച്ചിട്ട് വര്ഷങ്ങളായി. ഇപ്പോള് ആകെയുള്ള വായന ബ്ലോഗിലെ പോസ്റ്റുകള് മാത്രം. ഒരു പുസ്തകം മുഴുവനും ഒറ്റയിരിപ്പിന് വായിക്കാനുള്ള ക്ഷമപോലും ഇന്നെനിക്കില്ല.

പല ബ്ലോഗുകളിലും നല്ല പുസ്തകങ്ങളെക്കുറിച്ചുള്ള പരാമര്ശങ്ങള് വായിക്കുമ്പോള് വീണ്ടും വായനയുടെ ലോകത്തേയ്ക്ക് മടങ്ങാന് കൊതി തോന്നാറുണ്ട്.

കുട്ടിക്കാലത്ത് എനിക്ക് പുസ്തകങ്ങളോട് ഏറെ പ്രിയമായിരുന്നു. അക്കാലത്ത് ഞാന് ധാരാളം പുസ്തകങ്ങള് വായിച്ചിട്ടുണ്ട്. എന്നിട്ടും എന്റെയവസ്ഥ ഇതാണെങ്കില് പുതിയ തലമുറയിലെ കുട്ടികളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ?

വായനാശീലം കുറഞ്ഞു വരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്.
സ്ഥിതി തുടര്ന്നാല് വായനയുടെ മരണം അധികം വൈകാതെ നമുക്ക് കാണേണ്ടി വരും. അത് മനുഷ്യവംശത്തിന് സംഭവിക്കുന്ന വലിയൊരു നഷ്ടമായിരിക്കുമോ?

എനിക്കറിയില്ല.......

1 comment: