Thursday, 14 June 2012

രക്തദാനം ജീവദാനം


ലോക രക്തദാന ദിനമാണ് ജൂണ്‍ 14. സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.

അതിനാല്ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്മറ്റൊരാളിന്റെ രക്തം മാത്രമേ ഉപയോഗിക്കുവാന്സാധിക്കുകയുള്ളൂ. അവിടെയാണ് രക്തദാനത്തിന്റെ പ്രസക്തിയും.

അപകടങ്ങള്നടക്കുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ, രക്തം കൂടിയേ തീരൂ. രക്താര്ബുദ ചികിത്സയിലും അവയവങ്ങള്മാറ്റി വെക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്ക്കും രക്തം ജീവന്രക്ഷാമാര്ഗമാകുന്നു

18 
വയസ്സിനും 55 വയസ്സിനും ഇടയില്പ്രായമുള്ള ഏതൊരാള്ക്കും മൂന്നു മാസത്തിലൊരിക്കല്രക്തദാനം ചെയ്യാവുന്നതാണ്. ജന്മദിനമോ വിവാഹവാര്ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.

അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്; പ്രത്യേകിച്ചും ചില അപൂര് രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്ക്കുന്ന നടപടി ഇപ്പോള്നിരോധിച്ചിട്ടുണ്ട്. അതിനാല്സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്സ്വീകരിക്കുകയുള്ളു.

പ്രായപൂര്ത്തിയായ ഒരാളിന്റെ ശരീരത്തില്ശരാശരി 5 ലിറ്റര്രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാള്ക്കും മൂന്നു മാസത്തിലൊരിക്കല്രക്തം ദാനം ചെയ്യാവുന്നതാണ്. സാദാരണ 350 മില്ലി ലിറ്റര്രക്തമാണ് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്ചുരുങ്ങിയ സമയത്തിനുള്ളില്അത്രയും രക്തം പുതുതായി ശരീരം ഉല്പ്പാദിപ്പിക്കും

അതിനാല്രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. മലേറിയ, എച്ച്ഐവി., മഞ്ഞപ്പിത്തം, സിഫിലിസ്, എന്നീ രോഗങ്ങളില്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ രക്തബാങ്കുകളിലൂടെ രക്തം നല്കുകയുള്ളു.

അര്പ്പണ ബോധമുള്ള ചുരുക്കം ചില ദാതാക്കള്മാത്രമാണ് രക്തദാനത്തിനു മുന്നോട്ടുവരുന്നത്. ഇവര്നല്കുന്നത് ആവശ്യമുള്ള രക്തത്തിന്റെ അളവിനെക്കാള്വളരെക്കുറവാണ്. ജനസംഖ്യയുടെ ഒരു ശതമാനമെങ്കിലും രക്തദാനത്തിനു 
തയ്യാറായാല്മാത്രമേ ആവശ്യത്തിന് രക്തം ആശുപത്രികള്ക്ക് ലഭ്യമാക്കാനാവൂ.

നിലവില്‍, രക്തത്തിന്റെ ലഭ്യത ആവശ്യത്തെക്കാള്വളരെക്കുറുവാണ്. ജനസംഖ്യയില്ഒരു ശതമാനം പേര്രക്തദാനത്തിനു സന്നദ്ധരായാല്ആവശ്യം നിറവേറ്റപ്പെടും. ഒരു നിശ്ചിത സമയത്തേക്കു മാത്രമേ രക്തം സൂക്ഷിക്കാനാകൂ. അതിനാല്‍, അടിക്കടി രക്തദാനം വേണ്ടിവരുന്നു

പതിനാറാം നൂറ്റാണ്ടു മുതല്തന്നെ രോഗികള്ക്ക് രക്തം നല്കി വന്നിരുന്നു. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിലാണ് ഇപ്പോള്കാണുന്ന രീതിയില്സുരക്ഷിതമായ രക്ത സന്നിവേശ മാര്ഗങ്ങള്ഉരുത്തിരിഞ്ഞത് .
ചുവന്ന രക്താണുക്കളുടെ ആവരണത്തിലെ ആന്‍റിജന്‍റെ സാന്നിധ്യമോ അസാന്നിധ്യമോ അടിസ്ഥാനമാക്കിയാണ് പ്രധാനമായും രക്തഗ്രൂപ്പുകള്‍ തരം തിരിക്കുന്നത്. രക്തഗ്രൂപ്പുകള്‍ ആദ്യം തിരിച്ചറിഞ്ഞത് കാള്‍ ലാസ്റ്റിനര്‍ എന്ന ഓസ്ട്രേലിയന്‍ ഗവേഷകനാണ്. പിന്നീട് ആര്‍എച്ച് വ്യവസ്ഥയും നിലവില്‍ വന്നു. 

ഒ-പോസിറ്റീവ്, ഒ-നെഗറ്റീവ്, ബി-പോസിറ്റീവ്, ബി-നെഗറ്റീവ്, എ-പോസിറ്റീവ്, എ-നെഗറ്റീവ്, എ.ബി.പോസിറ്റീവ്, എ.ബി.നെഗറ്റീവ് എന്നിവയാണ് രക്തഗ്രൂപ്പുകള്‍. 'എ,ബി,ഒ" വ്യവസ്ഥയില്‍ 'എ.ബി' ഗ്രൂപ്പാണ് ഏറ്റവും വിരളം. നമ്മുടെ ജനസംഖ്യയില്‍ 'ഒ" ഗ്രൂപ്പുകാര്‍ 42 ശതമാനം വരും.

'
ബി"ഗ്രൂപ്പ് 27 ശതമാനം, 'എ" ഗ്രൂപ്പ് 25 ശതമാനം, 'എ.ബി' ഗ്രൂപ്പ് ആറു ശതമാനം എന്നിങ്ങനെയാണ് കണക്ക്. ആര്‍.എച്ച്. വ്യവസ്ഥ പരിഗണിച്ചാല്‍, ജനസംഖ്യയുടെ 93 ശതമാനം പേത്ധം ആര്‍.എച്ച്. പോസിറ്റീവ് ആയിട്ടുള്ളവരാണ്. ഏഴു ശതമാനം മാത്രമേ ആര്‍.എച്ച്.നെഗറ്റീവ് ആയിട്ടുള്ളൂ. 

രക്ത ഗ്രൂപ്പ് തുല്യമാണെങ്കിലും, ഒരു വ്യക്തിയില്‍നിന്ന് സ്വീകരിക്കുന്ന രക്തം പല പരിശോധനകള്‍ക്കും വിധേയമാക്കുന്നു. രക്തഗ്രൂപ്പ് നിര്‍ണയം കൂടാതെ, പ്രതിദ്രവ്യങ്ങളുടെ പരിശോധന, രക്തം വഴി പകരാവുന്ന അസുഖങ്ങള്‍ എന്നിങ്ങനെ നിരവധി പരിശോധനകള്‍ നടത്തപ്പെടുന്നു. 

രക്തം ആ നിലയ്ക്കോ അല്ലെങ്കില്‍ ഘടകങ്ങളായി വേര്‍തിരിച്ചോ ഉപയോഗിക്കുന്നു.

No comments:

Post a Comment