Wednesday 27 June 2012

ഇന്നത്തെ ചിന്താ വിഷയം :-

പ്ലാസ്റ്റിക്‌ നിര്‍മാര്‍ജനത്തിനായി പല സംഘടനകളും പ്രവര്‍ത്തി ക്കുന്നുണ്ടെങ്കിലും അതൊന്നും വലിയ അളവില്‍ ഫലവത്തായി കണ്ടിട്ടില്ല... ഇതിനു ഒരു വ്യക്തിയോ സംഘടനയോ വിചാരിച്ചിട്ട് കാര്യവുമില്ല... പക്ഷെ നമ്മള്‍ വളരെ ഗൌരവ പൂര്‍വ്വം കാണേണ്ട ഒരു പ്രശ്നം തന്നെയാണ് പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍... ഭൂമിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഒരു പ്രശ്നമായി അത് വളര്‍ന്നു കഴിഞ്ഞു... പലപ്പോഴും നമ്മള്‍ അശ്രദ്ധയോടെ വീടിനു വെളിയില്‍ അല്ലെങ്കില്‍ റോഡിന്‍റെ വശങ്ങളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ കവറുകള്‍ പശുക്കളും മറ്റും തിന്നുന്നു... അത് കാരണം വയര്‍ സ്തംഭിച്ചു മരിക്കുന്ന മൃഗങ്ങള്‍ ഒരുപാടാണ്‌.. വിനോദ സഞ്ചാര കേന്ദ്രങ്ങളായ വന പ്രദേശങ്ങളില്‍ നാം വലിച്ചെറിയുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ അവഷിട്ടങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക്‌ കവറുകള്‍ തിന്നു ചത്ത്‌ പോകുന്ന പാവം വന്യ മൃഗങ്ങളുടെ ചിത്രങ്ങള്‍ ഞാന്‍ നെറ്റില്‍ കണ്ടിരുന്നു... ഓടകളിലും മറ്റും അടയുന്ന പ്ലാസ്റ്റിക്‌ കവറുകള്‍ മലിനജലം പോകാതെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു... തന്മൂലം വെള്ളം കെട്ടി നിന്ന് കൊതുകുകളും ഈച്ചകളും പെരുകുന്നു... കുളങ്ങിലും മറ്റുമുള്ള ജലവും മലിനമാകുന്നു.. ഇത് കത്തിച്ചാല്‍ ഉണ്ടാവുന്ന പുക ശ്വസിക്കുന്നത് മാരകമായ ശ്വാസ കോശ രോഗങ്ങള്‍ ഉണ്ടാക്കുന്നു... മണ്ണില്‍ അലിഞ്ഞു ചേരാത്തത് മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ട്ടപെടുന്നു... ചെടികളും മരങ്ങളും വളരാതെയാവുന്നു.. ഭൂമിയുടെ പച്ചപ്പ്‌ ഇല്ലാതെയാവുന്നു...നമ്മള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ചെയ്തു കൂടുന്ന തെറ്റുകള്‍ക്ക് ഇരയാവുന്നത് ഈ പ്രകൃതിയും അതിലെ പാവം സഹ ജീവികളും ആണെന്ന സത്യം നാം മനപൂര്‍വം പലപ്പോഴും വിസ്മരിക്കുന്നു... മഹാനായ മുഹമ്മദ്‌ ബഷീര്‍ പറഞ്ഞ പോലെ അവരും ഭൂമിയുടെ അവകാശികള്‍ ആണ്...

ഇത് വായിക്കുന്ന പലര്‍ക്കും തോന്നാം ഇതെല്ലാം അറിയുന്ന കാര്യങ്ങള്‍ തന്നെയല്ലേ... നമ്മള്‍ വിചാരിച്ചാല്‍ ഈ കാര്യങ്ങള്‍ മാറ്റുവാന്‍ കഴിയില്ലല്ലോ.. പിന്നെ എന്തിനാ ഇയാള്‍ ഇതൊക്കെ പറയുന്നത് എന്ന്... പക്ഷെ ഒരു കാര്യം ആലോചിച്ചു നോക്കു.. നമുക്കും നമ്മുടെതായ രീതിയില്‍ നമ്മുടെ ഭൂമിയെ... നമ്മളെ അമ്മയെ പോലെ താങ്ങി നിര്‍ത്തുന്ന ഈ പ്രകൃതിയെ സംരക്ഷിക്കാന്‍ ആവില്ലേ...? ചെറുതാണെങ്കിലും നമ്മള്‍ ചെയ്യുന്ന ഒരു കാര്യം ഒരു പക്ഷെ വലിയ നന്മകള്‍ ഉണ്ടാക്കിയേക്കാം...മറ്റുള്ളവര്‍ക്ക്, വരും തലമുറയ്ക്ക് അത് പ്രയോജനമുള്ള ഒരു പാഠം ആയേക്കാം...

ഇക്കാലത്ത് കണ്ടു വരുന്ന ഒരു പ്രവണതയാണ് പലപ്പോഴായി നമ്മള്‍ ഷോപ്പിംഗ്‌ നു പോകുന്നത്... ഷോപ്പിംഗ്‌ കഴിഞ്ഞു വരുമ്പോള്‍ കയ്യില്‍ സാധനങ്ങള്‍ നിറച്ച വലുതും ചെറുതുമായ പല നിറങ്ങളിലുള്ള പ്ലാസ്റ്റിക്‌ കവറുകള്‍ .. ഓരോ കടയില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് അതാതു വലുപ്പത്തിലുള്ള കവറുകള്‍... അധിക പക്ഷവും കടക്കാരന്‍ തന്നെ സാധനങ്ങള്‍ ഇതുപോലുള്ള കവറിലാക്കി തരും... അഥവാ അയാള്‍ മറന്നാല്‍ നമ്മള്‍ ചോദിച്ചു വാങ്ങും... ഒരു മെഡിക്കല്‍ ഷോപ്പില്‍ കയറിയാല്‍ പോലും പോക്കറ്റില്‍ ഒതുങ്ങുന്ന മരുന്നുകള്‍ക്ക് കവര്‍ ചോദിക്കുന്ന വ്യക്തികളെ ഞാന്‍ കണ്ടിട്ടുണ്ട്... അപ്പോള്‍ നമ്മളുടെ ചിന്ത " ഇത്രയും വില കൊടുത്തു സാധങ്ങള്‍ വാങ്ങിയതല്ലേ .. ഒരു കവറില്‍ ഇട്ടു തന്നാല്‍ അയാള്‍ക്ക്‌ എന്താ നഷ്ടം എന്നായിരിക്കും... കച്ചവടക്കാരന്‍ ചിന്തിക്കുന്നത് നല്ല രീതിയില്‍ ഉപഭോക്താവ് ചോദിക്കുന്ന സേവനം കൊടുത്തില്ലെങ്കില്‍ കച്ചവടം വീണ്ടും കിട്ടില്ല എന്നായിരിക്കും... അല്ലെങ്കില്‍ സൌഹൃദത്തിന്റെ പേരില്‍ ആയിരിക്കാം... എന്ത് തന്നെ ആയാലും... നമ്മള്‍ കൊണ്ടുപോകുന്ന ഈ പ്ലാസ്റ്റിക്‌ കവര്‍ പഴയ സാധനങ്ങള്‍ എടുക്കുന്ന ആളുകള്‍ക്ക് പോലും വേണ്ട എന്ന അവസ്ഥയാണ്... 

അതുകൊണ്ട് കഴിവതും ഷോപ്പിങ്ങിനും മറ്റും പോകുമ്പോള്‍ കയ്യില്‍ ഒരു ബിഗ്‌ ഷോപ്പര്‍ അല്ലെങ്കില്‍ തുണി സഞ്ചി കരുതുക.. കച്ചവടക്കാരന്‍ തരുന്ന പിക്ക് അപ്പ്‌ ബാഗ്‌ ഒരു പുഞ്ചിരിയോടെ നിരസിക്കുക... ഇതിനൊക്കെ എവിടെ സമയം എന്നും ഇതൊക്കെ അഭിമാന കുറവല്ലേ എന്നും ചിന്തിക്കുന്നവര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്ന്.... ഇന്ന് കാണുന്ന നിങ്ങളുടെ സന്തോഷം.. നിങ്ങളുടെ അടുത്ത തലമുറയുടെ പുഞ്ചിരി, ആരോഗ്യം ... ഇതെല്ലാം നില നില്‍കണമെങ്കില്‍ ... നമ്മുടെ ഭൂമിയെ.. നമ്മുടെ പ്രകൃതിയെ ഒരിക്കലും കരയിക്കരുത്... മറിച്ചായാല്‍ നമ്മുടെ അടുത്ത തലമുറ ഈ പ്രകൃതിയിലെ സൌന്ദര്യത്തെ കാണുന്നത് വല്ല പഴയ കാല ചിത്രങ്ങളിലും ആയിരിക്കും...

1 comment:

  1. Ethokke Ellarkkum Ariyam Pakshe Arum Onnum Cheyyilla .Thats Mallus....,,,,,.............

    ReplyDelete