Wednesday 27 June 2012

ഇന്നത്തെ ചിന്താ വിഷയം :-

പ്ലാസ്റ്റിക്‌ നിര്‍മാര്‍ജനത്തിനായി പല സംഘടനകളും പ്രവര്‍ത്തി ക്കുന്നുണ്ടെങ്കിലും അതൊന്നും വലിയ അളവില്‍ ഫലവത്തായി കണ്ടിട്ടില്ല... ഇതിനു ഒരു വ്യക്തിയോ സംഘടനയോ വിചാരിച്ചിട്ട് കാര്യവുമില്ല... പക്ഷെ നമ്മള്‍ വളരെ ഗൌരവ പൂര്‍വ്വം കാണേണ്ട ഒരു പ്രശ്നം തന്നെയാണ് പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍... ഭൂമിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഒരു പ്രശ്നമായി അത് വളര്‍ന്നു കഴിഞ്ഞു... പലപ്പോഴും നമ്മള്‍ അശ്രദ്ധയോടെ വീടിനു വെളിയില്‍ അല്ലെങ്കില്‍ റോഡിന്‍റെ വശങ്ങളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ കവറുകള്‍ പശുക്കളും മറ്റും തിന്നുന്നു... അത് കാരണം വയര്‍ സ്തംഭിച്ചു മരിക്കുന്ന മൃഗങ്ങള്‍ ഒരുപാടാണ്‌.. വിനോദ സഞ്ചാര കേന്ദ്രങ്ങളായ വന പ്രദേശങ്ങളില്‍ നാം വലിച്ചെറിയുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ അവഷിട്ടങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക്‌ കവറുകള്‍ തിന്നു ചത്ത്‌ പോകുന്ന പാവം വന്യ മൃഗങ്ങളുടെ ചിത്രങ്ങള്‍ ഞാന്‍ നെറ്റില്‍ കണ്ടിരുന്നു... ഓടകളിലും മറ്റും അടയുന്ന പ്ലാസ്റ്റിക്‌ കവറുകള്‍ മലിനജലം പോകാതെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു... തന്മൂലം വെള്ളം കെട്ടി നിന്ന് കൊതുകുകളും ഈച്ചകളും പെരുകുന്നു... കുളങ്ങിലും മറ്റുമുള്ള ജലവും മലിനമാകുന്നു.. ഇത് കത്തിച്ചാല്‍ ഉണ്ടാവുന്ന പുക ശ്വസിക്കുന്നത് മാരകമായ ശ്വാസ കോശ രോഗങ്ങള്‍ ഉണ്ടാക്കുന്നു... മണ്ണില്‍ അലിഞ്ഞു ചേരാത്തത് മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ട്ടപെടുന്നു... ചെടികളും മരങ്ങളും വളരാതെയാവുന്നു.. ഭൂമിയുടെ പച്ചപ്പ്‌ ഇല്ലാതെയാവുന്നു...നമ്മള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ചെയ്തു കൂടുന്ന തെറ്റുകള്‍ക്ക് ഇരയാവുന്നത് ഈ പ്രകൃതിയും അതിലെ പാവം സഹ ജീവികളും ആണെന്ന സത്യം നാം മനപൂര്‍വം പലപ്പോഴും വിസ്മരിക്കുന്നു... മഹാനായ മുഹമ്മദ്‌ ബഷീര്‍ പറഞ്ഞ പോലെ അവരും ഭൂമിയുടെ അവകാശികള്‍ ആണ്...

ഇത് വായിക്കുന്ന പലര്‍ക്കും തോന്നാം ഇതെല്ലാം അറിയുന്ന കാര്യങ്ങള്‍ തന്നെയല്ലേ... നമ്മള്‍ വിചാരിച്ചാല്‍ ഈ കാര്യങ്ങള്‍ മാറ്റുവാന്‍ കഴിയില്ലല്ലോ.. പിന്നെ എന്തിനാ ഇയാള്‍ ഇതൊക്കെ പറയുന്നത് എന്ന്... പക്ഷെ ഒരു കാര്യം ആലോചിച്ചു നോക്കു.. നമുക്കും നമ്മുടെതായ രീതിയില്‍ നമ്മുടെ ഭൂമിയെ... നമ്മളെ അമ്മയെ പോലെ താങ്ങി നിര്‍ത്തുന്ന ഈ പ്രകൃതിയെ സംരക്ഷിക്കാന്‍ ആവില്ലേ...? ചെറുതാണെങ്കിലും നമ്മള്‍ ചെയ്യുന്ന ഒരു കാര്യം ഒരു പക്ഷെ വലിയ നന്മകള്‍ ഉണ്ടാക്കിയേക്കാം...മറ്റുള്ളവര്‍ക്ക്, വരും തലമുറയ്ക്ക് അത് പ്രയോജനമുള്ള ഒരു പാഠം ആയേക്കാം...

ഇക്കാലത്ത് കണ്ടു വരുന്ന ഒരു പ്രവണതയാണ് പലപ്പോഴായി നമ്മള്‍ ഷോപ്പിംഗ്‌ നു പോകുന്നത്... ഷോപ്പിംഗ്‌ കഴിഞ്ഞു വരുമ്പോള്‍ കയ്യില്‍ സാധനങ്ങള്‍ നിറച്ച വലുതും ചെറുതുമായ പല നിറങ്ങളിലുള്ള പ്ലാസ്റ്റിക്‌ കവറുകള്‍ .. ഓരോ കടയില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് അതാതു വലുപ്പത്തിലുള്ള കവറുകള്‍... അധിക പക്ഷവും കടക്കാരന്‍ തന്നെ സാധനങ്ങള്‍ ഇതുപോലുള്ള കവറിലാക്കി തരും... അഥവാ അയാള്‍ മറന്നാല്‍ നമ്മള്‍ ചോദിച്ചു വാങ്ങും... ഒരു മെഡിക്കല്‍ ഷോപ്പില്‍ കയറിയാല്‍ പോലും പോക്കറ്റില്‍ ഒതുങ്ങുന്ന മരുന്നുകള്‍ക്ക് കവര്‍ ചോദിക്കുന്ന വ്യക്തികളെ ഞാന്‍ കണ്ടിട്ടുണ്ട്... അപ്പോള്‍ നമ്മളുടെ ചിന്ത " ഇത്രയും വില കൊടുത്തു സാധങ്ങള്‍ വാങ്ങിയതല്ലേ .. ഒരു കവറില്‍ ഇട്ടു തന്നാല്‍ അയാള്‍ക്ക്‌ എന്താ നഷ്ടം എന്നായിരിക്കും... കച്ചവടക്കാരന്‍ ചിന്തിക്കുന്നത് നല്ല രീതിയില്‍ ഉപഭോക്താവ് ചോദിക്കുന്ന സേവനം കൊടുത്തില്ലെങ്കില്‍ കച്ചവടം വീണ്ടും കിട്ടില്ല എന്നായിരിക്കും... അല്ലെങ്കില്‍ സൌഹൃദത്തിന്റെ പേരില്‍ ആയിരിക്കാം... എന്ത് തന്നെ ആയാലും... നമ്മള്‍ കൊണ്ടുപോകുന്ന ഈ പ്ലാസ്റ്റിക്‌ കവര്‍ പഴയ സാധനങ്ങള്‍ എടുക്കുന്ന ആളുകള്‍ക്ക് പോലും വേണ്ട എന്ന അവസ്ഥയാണ്... 

അതുകൊണ്ട് കഴിവതും ഷോപ്പിങ്ങിനും മറ്റും പോകുമ്പോള്‍ കയ്യില്‍ ഒരു ബിഗ്‌ ഷോപ്പര്‍ അല്ലെങ്കില്‍ തുണി സഞ്ചി കരുതുക.. കച്ചവടക്കാരന്‍ തരുന്ന പിക്ക് അപ്പ്‌ ബാഗ്‌ ഒരു പുഞ്ചിരിയോടെ നിരസിക്കുക... ഇതിനൊക്കെ എവിടെ സമയം എന്നും ഇതൊക്കെ അഭിമാന കുറവല്ലേ എന്നും ചിന്തിക്കുന്നവര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്ന്.... ഇന്ന് കാണുന്ന നിങ്ങളുടെ സന്തോഷം.. നിങ്ങളുടെ അടുത്ത തലമുറയുടെ പുഞ്ചിരി, ആരോഗ്യം ... ഇതെല്ലാം നില നില്‍കണമെങ്കില്‍ ... നമ്മുടെ ഭൂമിയെ.. നമ്മുടെ പ്രകൃതിയെ ഒരിക്കലും കരയിക്കരുത്... മറിച്ചായാല്‍ നമ്മുടെ അടുത്ത തലമുറ ഈ പ്രകൃതിയിലെ സൌന്ദര്യത്തെ കാണുന്നത് വല്ല പഴയ കാല ചിത്രങ്ങളിലും ആയിരിക്കും...

ലോകത്തിലെ അത്യപൂര്‍വ ആമ:ലോണ്‍സം ജോര്‍ജ് ഓര്‍മയായി.



ക്വിറ്റോ: ലോകത്തിലെ അത്യപൂര്‍വ ആമ വര്‍ഗത്തിലെ അവസാന അംഗമായിരുന്ന ലോണ്‍സം ജോര്‍ജ് ഓര്‍മയായി. ഇതോടെ ഒരു ജീവിവര്‍ഗംതന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി

40 വര്‍ഷമായി ലോണ്‍സം ജോര്‍ജിനെ പരിചരിക്കുന്ന ഫൗസ്റ്റോ ലെറിനയാണ് ഞായറാഴ്ച ആമയെ ചത്ത നിലയില്‍ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ആമ ഭീമനായ ലോണ്‍സം ജോര്‍ജിന് 100 വയസ്സുണ്ടെന്നാണ് കണക്കാക്കുന്നത്

ഗാലപ്പഗോസ് ആമ വര്‍ഗത്തിലെ പിന്‍റ ഐലന്‍ഡ് ഉപവര്‍ഗാംഗമാണ് ലോണ്‍സം ജോര്‍ജ്. ഈ വര്‍ഗത്തില്‍പ്പെട്ട ആമകള്‍ക്ക് 200 വര്‍ഷമാണ് ആയുസ്സ്

ഈ ആമവര്‍ഗം നാമാവശേഷമായെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വിധിയെഴുതിയിരിക്കെയാണ് 1972-ല്‍ ഹംഗേറിയന്‍ ശാസ്ത്രജ്ഞന്‍ ലാറ്റിനമേരിക്കയിലെ ഗാലപ്പഗോസ് ദ്വീപില്‍ ലോണ്‍സം ജോര്‍ജിനെ കണ്ടെത്തിയത്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ഗാലപ്പഗോസ് നാഷണല്‍ പാര്‍ക്കിലായിരുന്നു അന്നുമുതല്‍ ഇതിന്റെ സ്ഥാനം.

ലോണ്‍സം ജോര്‍ജില്‍ നിന്ന് പുതുതലമുറയെ സൃഷ്ടിക്കാനുള്ള ശ്രമം വിജയിച്ചില്ല. അതോടെ, പിന്‍റ ഐലന്‍ഡ് വര്‍ഗത്തില്‍പ്പെട്ട അവസാന ആമയായി ലോണ്‍സം ജോര്‍ജ്. ഗാലപ്പഗോസ് ദ്വീപിന്റെ ചിഹ്നമായി മാറിയ ഇതിനെ കാണാന്‍ വര്‍ഷം 1,80,000 സന്ദര്‍ശകരാണ് ഗാലപ്പഗോസ് നാഷണല്‍ പാര്‍ക്കിലെത്തിയിരുന്നത്

ഭാവി തലമുറകള്‍ക്ക് കാണാനായി ലോണ്‍സം ജോര്‍ജിന്റെ ശരീരം സംരക്ഷിച്ച് സൂക്ഷിക്കുമെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു

ശരിയായ ചിന്തയിലൂടെ സന്തോഷം കണ്ടെത്തേണ്ടതെങ്ങനെ?

നിങ്ങള്‍ക്ക് സന്തോഷമോ ദുഃഖമോ തിരഞ്ഞെടുക്കാന്‍ കഴിയും.
''സന്തോഷിക്കൂ'', എന്ന് സ്വയം പറഞ്ഞതുകൊണ്ടൊന്നും സന്തോഷക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
പക്ഷേ, സന്തോഷം നല്കാവുന്ന ചിന്തകളും വിശ്വാസങ്ങളും പെരുമാറ്റരീതികളും സ്വയം തെരഞ്ഞെടുക്കാവുന്നതേയുള്ളൂ.


അതിലേക്ക് നയിക്കാവുന്ന ചില കുറുക്കുവഴികള്‍:
1. ''എനിക്കും സഹജീവികള്‍ക്കും സന്തോഷിക്കണം'', ഇതാകട്ടെ നിങ്ങളുടെ ഏറ്റവും വലിയ ജീവിതലക്ഷ്യം.

പണത്തിനും സമ്പത്തിനും ഉന്നത ജീവിതനിലവാരത്തിനും ഉയര്‍ന്ന ജോലിക്കും മറ്റുള്ളവരുടെ പ്രശംസയ്ക്കും നിങ്ങളെ സന്തോഷിപ്പിക്കാനായെന്ന് വരില്ല. നിങ്ങള്‍ക്ക് സന്തോഷിക്കാനാവുന്നില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും ഫലമെന്ത്?
സന്തോഷിക്കുക എന്നതാവണം പരമോന്നതമായ ജീവിതലക്ഷ്യം.
മറ്റെല്ലാ ലക്ഷ്യങ്ങളും ഇതിന്റെ പുറകില്‍ അണിനിരക്കട്ടെ.
നൈമിഷിക സുഖം സന്തോഷം പ്രദാനം ചെയ്യില്ല.
യഥാര്‍ഥ സന്തോഷം സ്‌നേഹത്തിലും സത്യത്തിലും ആന്തരിക സ്വരച്ചേര്‍ച്ചയിലും സമാധാനത്തിലുമൊക്കെയാണ് കുടികൊള്ളുന്നത്. ഏറ്റവും വേണ്ടപ്പെട്ടവരെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്കും സന്തോഷിക്കാനാകും.
നിങ്ങളുടെ സന്തോഷത്തിന് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. മറ്റൊരാള്‍ക്കും അത് നല്‍കാനാവില്ല. അറിവും ചിന്തയും പ്രവൃത്തികളുമാണ് സന്തോഷം കൊണ്ടുവരിക.

സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും കൊണ്ട് വരുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ തരണം ചെയ്യാമെന്ന് ഇതിനോടകം - ഈ പുസ്തകത്തില്‍നിന്ന് തന്നെ - വ്യക്തമായിട്ടുണ്ടാകുമല്ലോ. അത്യാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സാമ്പത്തികശേഷിയില്ലാത്ത ആര്‍ക്കും സന്തോഷിക്കാനാവില്ല. ഒരു നിത്യരോഗിക്ക് ആരോഗ്യവും സാമ്പത്തിക ഭദ്രതയും ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. അതോടൊപ്പം സന്തോഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയും വേണം.

2. സ്വയം സ്‌നേഹിക്കുക; സഹജീവികളെ സ്‌നേഹിക്കുക

സ്വയം നിന്ദിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷിക്കാനാവില്ല.
മറ്റുള്ളവരെ സംശയദൃഷ്ടിയോടെ കണ്ടാല്‍, അവരെ വെറുത്താല്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകില്ല. അവരെ സഹായിക്കാന്‍ മുന്നോട്ട് വരണം; അവരുടെ സന്തോഷത്തില്‍ ശ്രദ്ധ വേണം.

സന്തോഷിക്കുക എന്നത് എല്ലാവരുടേയും ഏറ്റവും വലിയ ലക്ഷ്യമാകണം. സ്വയം സ്‌നേഹിക്കുക, അയല്‍ക്കാരെ സ്‌നേഹിക്കുക എന്ന് പറയുന്നതുകൊണ്ട് ഇതാണ് ഉദ്ദേശിക്കുന്നത്. സ്വയം സ്‌നേഹിക്കണമെങ്കില്‍, ആരോഗ്യകാര്യങ്ങളില്‍, ജോലിയില്‍, കുടുംബജീവിതത്തില്‍, ഉല്ലാ സം കണ്ടെത്തുന്നതില്‍, സാമ്പത്തിക കാര്യങ്ങളില്‍ ഇവയിലെല്ലാം ശ്രദ്ധവേണം. യാതൊരു ഉപാധികളുമില്ലാതെ വേണം സ്വയം സ്‌നേ ഹവും പരസ്‌നേഹവും നടപ്പാക്കുവാന്‍. ഉപാധികളുണ്ടെങ്കില്‍, മറ്റുള്ളവരുടെ വിമര്‍ശനവും, ചീത്ത പെരുമാറ്റവും, നിഷേധാത്മകതയും അവഗണിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട്തന്നെ സ്വയം സന്തോഷിക്കാനും ബുദ്ധിമുട്ടുണ്ടാകും. ഉപാധികളില്ലാത്ത സ്‌നേഹമാണ് ലക്ഷ്യമിടേണ്ടത്.

നമ്മുടെ വ്യക്തിത്വത്തിലും സഹപ്രവര്‍ത്തകരിലും സ്ഥായിയായ നന്മ കണ്ടെത്തുക. അങ്ങനെ സ്‌നേഹത്തിന്റെ തലങ്ങളില്‍ എത്തിച്ചേരാനൊക്കും. ഒരാള്‍ മന്ദബുദ്ധിയോ, വിരൂപനോ, നിര്‍ധനനോ ആയിക്കൊള്ളട്ടെ. അയാളിലും എന്തെങ്കിലും നന്മ ഒളിഞ്ഞ് കിടപ്പുണ്ടാകും. അതില്‍ ശ്രദ്ധിക്കുക.

എല്ലാവരേയും സ്‌നേഹിക്കാനുള്ള മനസ്സുണ്ടാകണം. തെറ്റുകുറ്റങ്ങള്‍ ഇല്ലാത്തവര്‍ ആരുമുണ്ടാകില്ല. ഓരോരുത്തനും ഏത് കാര്യത്തിലും അവനവന്റേതായ വീക്ഷണമുണ്ടാകും. ആ വീക്ഷണത്തിന്റെ ബഹിര്‍ഗമനമാണ് അവരുടെ പ്രവൃത്തികള്‍. നമ്മുടെ വീക്ഷണകോണത്തില്‍നിന്ന് നോക്കുമ്പോള്‍ അവ തെറ്റാണെന്ന് തോന്നുന്നുണ്ടാകാം. അവരുടെ വീക്ഷണത്തിലൂടെ വിലയിരുത്തിയാല്‍ അവ ശരിയായിരിക്കും. പ്രശ്‌നം തീരുകയും ചെയ്യും.

സ്വന്തം കുറ്റങ്ങളും കുറവുകളും അതുപോലെ മറ്റുള്ളവരുടേതും മറക്കുക, പൊറുക്കുക. ആത്മനിന്ദ അനുവദിക്കരുത്. സഹാനുഭൂതി ദേഷ്യത്തേയും നിന്ദയേയും നിയന്ത്രിക്കാന്‍ സഹായിക്കും. എന്തുകൊണ്ടാണ് നിങ്ങളും സഹജീവികളും തെറ്റുകള്‍ ചെയ്യുന്നത് എന്ന് വിശകലനം ചെയ്യുക. അവയ്‌ക്കെല്ലാം കാരണങ്ങളുണ്ടാകും, ഓരോരോ പശ്ചാത്തലങ്ങള്‍ ഉണ്ടാകും. അവനവന് തന്റെ ഉദ്ദേശ്യം എപ്പോഴും നല്ലതും ശരിയുമാണ്. ആ ഉദ്ദേശ്യത്തിലേക്ക് ചെന്നെത്തിച്ചത് തനിക്ക് ലഭിച്ച അറിവും സാഹചര്യങ്ങളുമാണ്.

പകയും വിദ്വേഷവും ദുഃഖം മാത്രമേ പുറപ്പെടുവിക്കൂ. സഹിക്കാനും പൊറുക്കാനും സ്‌നേഹിക്കാനും കഴിയുന്നത് ശരിയായ രീതിയാണ്.

3. കാലാതീതമായ മൂല്യങ്ങള്‍ തേടുക, തിരഞ്ഞെടുക്കുക

മൂല്യങ്ങളാണ് പലപ്പോഴും ഒരാളെ സന്തോഷിപ്പിക്കുകയോ ദുഃഖിപ്പിക്കുകയോ ഒക്കെ ചെയ്യുന്നത്. പണസമ്പാദനമാണ് മുഖ്യ ലക്ഷ്യമെങ്കില്‍ നിങ്ങളുടെ എല്ലാ ചിന്തയും വികാരങ്ങളും അതിന് അടിമപ്പെടും. നിങ്ങളുടെ വരുമാനത്തെ നിയന്ത്രിക്കുന്ന ആള്‍ക്ക് നിങ്ങളെ നിയന്ത്രിക്കാനാവും. പണത്തിനുവേണ്ടിയുള്ള ആര്‍ത്തി ആധിയും ദുഃഖവും ഉണ്ടാക്കും.

കാലാതീതമായ മൂല്യങ്ങള്‍- സ്‌നേഹം, സന്തോഷം, സത്യം, അറിവ് - ഇവയിലാണ് മനസ്സ് ശ്രദ്ധിക്കുന്നതെങ്കില്‍ നിങ്ങളുടെ ഭാവി ആനന്ദപ്രദമാകും. ഈ മൂല്യങ്ങളെ നിങ്ങളുടെ ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ ബാധിക്കില്ല.

സത്യവും ശരിയായ അറിവും നേടാന്‍ നാം എന്നും പ്രയത്‌നിക്കണം. അത് മനസ്സിനിണങ്ങിയതാണ്. സത്യത്തെ നിഷേധിക്കുന്നത് സംഘര്‍ഷത്തിലേക്കും ആധിയിലേക്കുമായിരിക്കും നയിക്കുക. സത്യത്തെ മസ്തിഷ്‌കത്തിന് അകറ്റി നിര്‍ത്താനാവില്ല. അതിനുള്ള ശ്രമം സംഘര്‍ഷമുണ്ടാക്കും.

ഭൂരിഭാഗം പേര്‍ക്കും തെറ്റായ വിശ്വാസങ്ങളുണ്ട്. തികച്ചും അര്‍ഥശൂന്യമായ അറിവാണ് അവരുടെ മനസ്സിലുള്ളതും. ഇത് അസമാധാനം ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ.

എങ്ങനെ സന്തോഷിക്കാനാവും എന്ന് അന്വേഷിക്കണം. അതിനുതകുന്ന പുസ്തകങ്ങളേയും സി.ഡി.കളേയും വ്യക്തികളേയും തിരഞ്ഞു കണ്ടെത്തണം. അന്വേഷിക്കാതെ ഒന്നും കണ്ടെത്താനാവില്ല.

സത്യസന്ധതയും സൗന്ദര്യവും സ്‌നേഹവുമൊക്കെയാണ് നിങ്ങളുടെ ഉയര്‍ന്ന മൂല്യങ്ങളെങ്കില്‍, സാമ്പത്തിക ബുദ്ധിമുട്ടിലും ഏകാന്തതയിലും നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ കഴിയും.

ഒരു ഭൗതിക ലക്ഷ്യത്തില്‍ മാത്രം മനസ്സര്‍പ്പിച്ചാല്‍ ചിലപ്പോള്‍ നിരാശ പ്പെടേണ്ടിവരും. ഉദാത്തമായ മൂല്യങ്ങളാണ് ലക്ഷ്യമെങ്കില്‍ അതിനിടവരില്ല.

4. തനതായ ഒരു ജീവിതവീക്ഷണം കെട്ടിപ്പടുക്കുക

നിങ്ങള്‍ ഒരു തത്ത്വശാസ്ത്രത്തിനും അടിമയാകരുത്. ഒരു മതത്തേയും അന്ധമായി വിശ്വസിക്കേണ്ട. ഒരു വിശാല ജീവിതവീക്ഷണം ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കുക. ഓരോ മതവും എങ്ങനെയാണ് ഉത്ഭവിച്ചതെന്ന് മനസ്സിലാക്കൂ. (ഈ പ്രക്രിയയില്‍ നിങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്ന മതവും ഉള്‍പ്പെടണം) വിവിധ തത്ത്വശാസ്ത്ര ശാഖകളിലൂടെ ഊളിയിടണം. ഓരോ രാഷ്ട്രീയ ചിന്താധാരയും ഉടലെടുത്ത സാഹചര്യങ്ങള്‍ മനസ്സിലാക്കണം.

ഈ പ്രപഞ്ചവും അതില്‍ ഒന്നുമല്ലാത്ത സൗരയൂഥവും അതിലൊരു ചെറു കണികയുടെ സ്ഥാനം പോലുമില്ലാത്ത ഭൂമിയും ഒരു ചെറുകുമിളപോലെ വന്നുപോകുന്ന മനുഷ്യനും. കുറച്ച് സമയം- വളരെ കുറച്ച് സമയം ഇതിലേ കടന്നുപോകാന്‍ കഴിഞ്ഞതില്‍ പ്രപഞ്ചശക്തികളോട് നന്ദി പറയുക. എല്ലാത്തിനേയും സ്‌നേഹിച്ച് ജീവിക്കാന്‍ ശ്രമിക്കുക.

ഞാന്‍ വിധിയുടെ കളിപ്പാട്ടമാണ് എന്ന് ചിന്തിച്ച് ജീവിതം ഹോമിക്കുന്നവരുണ്ട്. നിങ്ങള്‍ക്ക് കിട്ടിയിട്ടുള്ളതെല്ലാം ദാനമാണ്. കിട്ടാത്തത് സൃഷ്ടിച്ചെടുക്കാനുള്ള സത്ത നിങ്ങളില്‍ കുടികൊള്ളുന്നുണ്ട്. സമൃദ്ധിയുടെ ചിന്താമണ്ഡലത്തിലേക്ക് പ്രവേശിക്കണം. ഇല്ലായ്മയുടെ, രോഗങ്ങളുടെ, പരിമിതികളുടെ ലോകങ്ങളില്‍നിന്ന് പുറത്ത് ചാടൂ. പ്രപഞ്ചത്തിലെ സമൃദ്ധിയില്‍ പങ്കുചേരൂ. അതിന് ചിന്തകളേയും കര്‍മത്തേയും പാകപ്പെടുത്തുക.

5. വികാരങ്ങളെ നിയന്ത്രിച്ച് യഥാര്‍ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നേറണം.

വികാരങ്ങളെ നിയന്ത്രിക്കാതെ സന്തോഷിക്കാനായെന്ന് വരില്ല. പെട്ടെന്ന് ദ്വേഷിക്കുകയും വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറയുകയും, മദ്യത്തിനും മദിരാക്ഷിക്കും ചൂതുകളിക്കും അടിമപ്പെടുകയുമൊക്കെ ചെയ്താല്‍ ദുഃഖമേ ഉണ്ടാകൂ. സംയമനംപാലിച്ച്,'സന്തോഷം' എന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധാപൂര്‍വം ചുവടുകള്‍ വെക്കണം.

നിങ്ങളുടെ ഓരോ പ്രശ്‌നത്തിനും അടിസ്ഥാനപരമായ കാരണങ്ങളുണ്ടാവും. അമിത മദ്യപാനമുണ്ടെങ്കില്‍, അതിന് നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ കണ്ടുപിടിക്കണം. കുടുംബത്തിലെ അസമാധാനമാണോ, സാമ്പത്തിക ബുദ്ധിമുട്ടാണോ, പ്രേമനൈരാശ്യമാണോ- 
എന്തായാലും കാരണം കണ്ടെത്തണം. അത് പരിഹരിക്കണം.

നിങ്ങള്‍ നല്ലതാണെങ്കില്‍ നിങ്ങള്‍ക്ക് ആരുമായും വഴക്കിടാനൊക്കില്ല. പല പ്രശ്‌നങ്ങളുടേയും ഉത്തരവാദിത്വം നിങ്ങളില്‍ത്തന്നെയായിരിക്കും. പ്രശ്‌നം പരിഹരിക്കാതെ വികാരത്തിനടിമപ്പെടുന്നത് ജീവിതത്തെ നശിപ്പിക്കും.

ലക്ഷ്യങ്ങള്‍ മനസ്സില്‍ സദാസമയം നിലനിര്‍ത്തുക. അതിന് വിഘാതമായ കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞ് മാറുക. വളരെയേറെ പരിശ്രമിച്ചാല്‍ വിജയം സുനിശ്ചിതമാണ്. ഒന്നോ രണ്ടോ തവണ പരാജയപ്പെട്ടതുകൊണ്ട് പിന്മാറരുത്.

ആവശ്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളെടുത്ത് തലയില്‍ വച്ചാല്‍ അത് ടെന്‍ഷനും 'വറി'യുമുണ്ടാക്കും.
ഒരു വെല്ലുവിളിയും ഏറ്റെടുക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിരാശയോ അലസതയോ പിടികൂടാം. അതുകൊണ്ട്, ആവശ്യത്തിന് വെല്ലുവിളികള്‍ വേണം. ഏറെ കൂടുതലായാലും തീരെ കുറഞ്ഞ് പോയാലും വികാരത്തിന് അടിമപ്പെടേണ്ടിവരും.

6. ആന്തരികമായ നിയന്ത്രണം കൊണ്ടുവരിക

നിങ്ങളുടെ ജീവിതം നിങ്ങളുടെ ബോധപൂര്‍വമായ നിയന്ത്രണത്തിലാവട്ടെ. അന്ധമായ അനുകരണവും 'മറ്റുള്ളവര്‍ ചെയ്യുന്നതുകൊണ്ട് ഞാനും ചെയ്യുന്നു', എന്ന തോന്നലും ശരിയല്ല. നിങ്ങളുടെ ജീവിതം ഏത് രീതിയിലായിരിക്കണം എന്ന് ആലോചിച്ച് തീരുമാനിക്കണം.
ഇഷ്ടമുള്ള ജോലിയാണ് തിരഞ്ഞെടുക്കേണ്ടത്. ജോലി വെറുതെ ജീവിക്കാന്‍ വേണ്ടി ആവരുത്. ജീവിക്കാനൊരു തൊഴില്‍ വേണം എന്ന മനോഭാവം ശരിയല്ല. തേടുന്ന തൊഴില്‍ നമ്മുടെ വ്യക്തിത്വത്തിന് ചേര്‍ന്നതായിരിക്കണം. ഇന്നിപ്പോള്‍ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ സാധ്യതകള്‍ ധാരാളമുണ്ടല്ലോ.

മനസ്സിന് ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ കണ്ടെത്തണം. കുടുംബനിര്‍ബന്ധങ്ങളും സാമ്പത്തിക ചിന്താഗതികളുമായിരിക്കരുത് നിങ്ങളെ തീരുമാനത്തിലേക്ക് നയിക്കുന്നത്. പങ്കാളിയുടെ പ്രകൃതം ആദ്യമേ ഇഷ്ടപ്പെടണം. മുഖം ഇഷ്ടമല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അത് കണ്ട് ദുഃഖിക്കേണ്ടിവരും.

7. ആന്തരിക സൗന്ദര്യത്തിന് പ്രാധാന്യം വേണ്ടെന്നല്ല

ബാഹ്യരൂപം നിര്‍ബന്ധമായും ഇഷ്ടമാകണം. പിന്നെ സ്വഭാവം, പെരുമാറ്റം, പഠിപ്പ്, ജോലി ഇവയെല്ലാം പരിഗണിക്കണം.
ഇത് നിങ്ങളുടെ ജീവിതമാണ്. അതേസമയം വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെ വേദനിപ്പിക്കുകയുമരുത്. ഇണങ്ങിയ ഒരാളെ കണ്ടുപിടിച്ച് മുന്നോട്ട് പോകണം. ജീവിത സന്തോഷത്തിന് ഇത് അത്യന്താപേക്ഷിതമാണ്. മനസ്സുകളുടെ പൊരുത്തമാണ് പ്രധാനം. ശാരീരിക പ്രകൃതം ഇഷ്ടമാവുകയും വേണം. സാമ്പത്തികനേട്ടത്തിനോ ഉയര്‍ച്ചയ്‌ക്കോവേണ്ടി വിവാഹം കഴിച്ചാല്‍ സന്തോഷമല്ല ഫലം.
ദീര്‍ഘകാലം ആലോചിച്ച് ശരിയായ ഒരു ജീവിതവീക്ഷണവും, ജീവിതതത്ത്വശാസ്ത്രവും ഉണ്ടാക്കിയെടുക്കണം. ഒരു മതത്തില്‍ പിറന്നു വീണതുകൊണ്ട് ആ മതവിശ്വാസി ആയിരിക്കണം എന്ന ഒരു നിര്‍ബന്ധവുമില്ല. തനതായ ഒരു ജീവിതതത്ത്വശാസ്ത്രം വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്. 'അച്ഛന്റെ പാര്‍ട്ടിയില്‍ ഞാനും', ഈ മനോഭാവം ശരിയല്ല. ശരിയായതേതാണെന്ന് ചിന്തിച്ച് പിന്‍തുടരണം.
അന്ധമായ അനുകരണം വ്യക്തിത്വമില്ലായ്മയുടെ ലക്ഷണമാണ്. ഒഴുകുന്ന ജലത്തിലെ പൊങ്ങുതടി പോലെ നീങ്ങുന്നതില്‍ എന്തര്‍ഥമാണുള്ളത്?

ഉറച്ച ധാരണകളുടെ അടിസ്ഥാനത്തിലുള്ള പെരുമാറ്റങ്ങള്‍ ഉണ്ടാവട്ടെ. നിങ്ങളുടെ ജീവിത ലക്ഷ്യമായ സന്തോഷത്തിനുതകുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ മുതിരുക, ശ്രദ്ധകൊടുക്കുക.

(ചിന്തിച്ച് വളരുക എന്ന പുസ്തകത്തില്‍ നിന്ന്)

ethu PRAKRUTHI samrakshanamanoooooo.....?...atho


Sunday 17 June 2012

ചങ്ങമ്പുഴയുടെ കുട്ടിക്കവിതകള്‍

ജൂണ്‍ 17- മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ള ഓര്‍മയായിട്ട് 64 വര്‍ഷം. ചങ്ങമ്പുഴയുടെ ചില കുട്ടിക്കവിതകള്‍ വായിക്കാം



മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള 1911 ഒക്‌ടോബര്‍ 10-ാം തിയ്യതി ഇടപ്പള്ളി ചങ്ങമ്പുഴ വീട്ടില്‍ ജനിച്ചു. അച്ഛന്‍ കൊച്ചി മട്ടാഞ്ചേരി തെക്കേടത്തു വീട്ടില്‍ നാരായണമേനോന്‍. അമ്മ ചങ്ങമ്പുഴ പാറുക്കുട്ടിയമ്മ.

പ്രാഥമിക വിദ്യാഭ്യാസം ഇടപ്പള്ള എം.എം. ബോയ്‌സ് സ്‌കൂളില്‍. തുടര്‍ന്ന് ഇടപ്പള്ളി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഫസ്റ്റ് ഫോറത്തില്‍ ചേര്‍ന്നു. സെക്കന്റ് ഫോറത്തില്‍ പഠിക്കുമ്പോള്‍ കവിതകളെഴുതിത്തുടങ്ങി. സ്‌കൂളില്‍ കവി എന്ന നിലയില്‍ പ്രശസ്തനായി. അക്കാലത്താണ് അദ്ദേഹത്തിന്റെ പിതാവ് അകാലചരമം പ്രാപിച്ചത്. അതോടെ ജീവിതം ക്ലേശകരമായിത്തീര്‍ന്നു. കുറച്ചുകാലം പഠനം ഉപേക്ഷിക്കേണ്ടിവന്നു.

1932-ല്‍ എറണാകുളം എസ്.ആര്‍.വി. ഹൈസ്‌കൂളില്‍ ചേര്‍ന്നു. 1935-ല്‍ സ്‌കൂള്‍ ഫൈനല്‍ ജയിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് 1938-ല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയും തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ നിന്ന് 1941-ല്‍ മലയാളം ബി.എ. (ഓണേഴ്‌സ്) പരീക്ഷയും പാസ്സായി. ഓണേഴ്‌സിനു പഠിച്ചുകൊണ്ടിരിക്കെ, 1940 ഇടപ്പള്ളി പടിഞ്ഞാറെ ഇലവുങ്കല്‍ വീട്ടില്‍ ശ്രീദേവിയെ വിവാഹം ചെയ്തു.
1942-ല്‍ സൈനികസേവനത്തിനായി പൂനയിലേക്കുപോയി. മിലിട്ടറി അക്കൗണ്ട്‌സ് ഓഫിസിലായിരുന്നു ജോലി. ജോലിയിലും താമസത്തിലും തൃപ്തനായിരുന്നില്ല. മലയാളിയും തന്റെ മേലുദ്യോഗസ്ഥനുമായിരുന്ന എ.പി.ബി. നായരെ ചെന്നു കണ്ടു അപേക്ഷിച്ചപ്രകാരം കൊച്ചിയിലേക്കു സ്ഥലമാറ്റം കിട്ടി.

പിന്നീട് സൈനികജോലി മതിയാക്കി നിയമപഠനത്തിനു മദ്രാസിലേക്കു പോയി. അതും ഉപേക്ഷിച്ച് 'മംഗോളോദയം' മാസികയുടെ പത്രാധിപസമിതിയില്‍ അംഗമായി. തൃശൂരില്‍ വീടുവാങ്ങി താമസം തുടങ്ങി. മനഃക്ലേശവും കണക്കറ്റ മദ്യപാനവും കവിയെ തളര്‍ത്തി. ക്ഷയരോഗബാധിതനായി ഇടപ്പള്ളിയില്‍ തിരിച്ചെത്തി. 1948 ജൂണ്‍ 17-ാം തിയ്യതി തൃശ്ശൂര്‍ മംഗളോദയം നേഴ്‌സിങ്‌ഹോമില്‍ വെച്ച് ആ ജീവിതം അവസാനിച്ചു.
ഹ്രസ്വമായ, 37 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒട്ടേറെ കവിതകള്‍ അദ്ദേഹം കൈരളിക്ക് സമര്‍പ്പിച്ചു. കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നീ കവിത്രയങ്ങളുടെ കാലഘട്ടത്തില്‍, കവിതയെ ലളിതവല്കരിക്കുകയും സാധാരണക്കാരനിലേക്കെത്തിക്കുകയും ചെയ്തു എന്നുള്ളതാണ് ചങ്ങമ്പുഴയുടെ നേട്ടം. തന്റെ ആത്മസുഹൃത്തായിരുന്നു ഇടപ്പള്ളി രാഘവന്‍പിള്ളയുടെ അകാലചരമം തീര്‍ത്ത നോവില്‍ നിന്നുയിര്‍കൊണ്ടതാണ് 'രമണന്‍' എന്ന കാവ്യം. ഇത്രയേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഒരു കാവ്യഗ്രന്ഥം മലയാളത്തില്‍ വിരളമാണ്. 'രമണ'നെ വായനക്കാര്‍ നെഞ്ചിലേറ്റി നടക്കുകയും അതിലെ വരികള്‍ ഏറ്റുപാടുകയും ചെയ്തു.
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങി മുങ്ങി
എന്നും,
രമണാ നീയെന്നില്‍ നിന്നാരഹസ്യ-
മിനിയും മറച്ചുപിടിക്കയാണോ?
ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ-
ക്കരളല്ലേ നീയന്റെ ജീവനല്ലേ?
എന്നുമുള്ള ഓരോ വരികളും ആവേശഭരിതരാക്കി. അതുപോലെ, ഏറെ പ്രചാരം സിദ്ധിച്ച മറ്റൊരു കവിതയാണ് 'വാഴക്കുല'.
മലയപ്പുലയനാ മാടത്തില്‍ മുറ്റത്തു
മഴ വന്ന നാളൊരു വാഴനട്ടു
ആ വാഴ കുലച്ചു, കായ പഴുത്തു. വായില്‍ വെള്ളമൂറി, കൊതിച്ചു നിന്ന മക്കളെ തള്ളിമാറ്റി, ആ വാഴക്കുല തമ്പ്രാന് കാണിക്ക വെച്ചു.
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍തന്‍ പിന്‍മുറക്കാര്‍
എന്ന് കവി ധര്‍മ്മരോഷം കൊണ്ടും ഇങ്ങനെ, എത്രയെത്രെ വരികള്‍. രമണന്‍, രക്തപുഷ്പങ്ങള്‍, ബാഷ്പാഞ്ജലി, സ്വരരാഗസുധ, സ്​പന്ദിക്കുന്ന അസ്ഥിമാടം, പാടുന്ന പിശാച്, മണിവീണ, മദിരോത്സവം, ഹേമന്തചന്ദ്രിക, കളിത്തോഴി (നോവല്‍) തുടങ്ങി അമ്പത്തിയെട്ട് കൃതികള്‍ ചങ്ങമ്പുഴ രചിച്ചിട്ടുണ്ട്.
മലയാളകവിതയെ കാല്‍ച്ചിലങ്കയണിയിച്ചു നര്‍ത്തനമാടിച്ച കവിയാണ് ചങ്ങമ്പുഴ. ശബ്ദഭംഗി കൊണ്ടും പദലാളിത്യം കൊണ്ടും ആകര്‍ഷകമാണ് ഈ കവിതകല്‍, പ്രണയമധുരമാണ് അവ. അനര്‍ഗ്ഗളമായി ഒഴുകുന്ന കാവ്യകുല്ലാലിനി!

'സ്​പന്ദിക്കുന്ന അസ്ഥിമാടം' എന്ന കവിതാസമാഹാരത്തിലെ
''നീലക്കുയിലേ, നീലക്കുയിലേ
നീയെന്തെഎന്നൊടു മുണ്ടാത്തേ?''
എന്നു തുടങ്ങുന്ന, ഗ്രാമീണശൈലിയിലുള്ള കൊച്ചുകവിത കുട്ടികള്‍ക്ക് ഈണത്തില്‍ പാടാന്‍ പറ്റുന്ന ഒന്നാണ്. മനസ്സില്‍ പറ്റിനില്ക്കുന്നതുമാണ്. 'മലരണിക്കാടുകള്‍ തിങ്ങിവിങ്ങി' എന്നു തുടങ്ങുന്ന 'രമണ'നിലെ പ്രസിദ്ധമായ ഏതാനും വരികള്‍ ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതുപോലെ, 'കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി' എന്നു തുടങ്ങുന്ന 'കാവ്യനര്‍ത്തകി' എന്ന കവിതയിലെ പ്രസക്തഭാഗങ്ങളും. കുട്ടികളുടെ കാവ്യവാസനയെ പരിപോഷിക്കാന്‍ ഉതകുന്നവയും കാവ്യാസ്വാദനതൃഷ്ണയെ ശമിപ്പിക്കുന്നതുമായ കവിതകള്‍.
'ശൈവാഭിലാഷം' എന്ന കവിത തുടങ്ങുന്നത് ഇങ്ങനെ.
''പൈതലോടോതുന്നിതമ്മ-കുഞ്ഞേ
നീ നല്കുകമ്മയ്‌ക്കൊരുമ്മ!''
പൊന്നുണ്ണി ചൊല്‍കയാ'',ണമ്മേ, -കാണ്‍കീ
മിന്നാമിനുങ്ങുകള്‍ ചെമ്മേ!
ആരിവയ്‌ക്കേകീ വെളിച്ചം?
-അന്ധകാരമേറ്റിടാന്‍ തുച്ഛം!''
ലളിതകോമളപദാവലികള്‍ കൊണ്ട് കോര്‍ത്തെടുത്ത മനോഹരമായ ഒരു കാവ്യഹാരം. അതുപോലെ,
ഓണപ്പൂക്കള്‍ പറിച്ചില്ലേ നീ-
യോണക്കോടിയുടുത്തില്ലേ
പൊന്നുംചിങ്ങം വന്നിട്ടും നീ
മിന്നും മാലേം കെട്ടീല്ലേ?
ഒരിക്കല്‍ കേട്ടാല്‍, ചുണ്ടിലും മനസ്സിലും തത്തിക്കളിക്കുന്ന ഈരടികള്‍. കുട്ടികള്‍ക്കു വേണ്ടതു താളവും ലാളിത്യവുമാണ്. ഇതു രണ്ടും ചങ്ങമ്പുഴക്കവിതകളില്‍ ഉണ്ട്. 'പക്ഷിക്കുഞ്ഞ്' എന്ന കവിതയില്‍,
വിണ്ണിന്‍ നീലച്ചുരുളുകളില്‍
പൊന്നിന്‍ പുലരൊളി കിളരുമ്പോള്‍
പച്ചക്കൂടിനകത്തിരിക്കുന്ന പക്ഷിക്കുഞ്ഞ് അമ്മയോട് ചോദിക്കുകയാണ്:
അമ്മേ, ചിറകു വിരിച്ചിനി ഞാന്‍
ചെമ്മേ പാറിപ്പോകട്ടേ!
പല ആപത്തുകളും സംഭവിക്കാം. വലയില്‍ കുടുങ്ങിയേക്കാം. അതിനാല്‍ ഇപ്പോള്‍ പോകരുത്. വളരട്ടെ, വളര്‍ന്നു വലുതാവട്ടെ എന്നാണ് ചെല്ലക്കിളിയോട് തള്ളക്കിളിയുടെ ഉപദേശം.

വലിയവരുടെ മനസ്സിലെന്നപോലെ കുട്ടികളുടെ മനസ്സിലും മലരണിക്കാടുകളുടെ മരതകഭംഗി നട്ടുപിടിപ്പിക്കുന്നു ചങ്ങമ്പുഴ.



നീലക്കുയിലേ
നീലക്കുയിലേ, നീലക്കുയിലേ,
നീയെന്തെന്നൊടു മുണ്ടാത്തേ?
തേമാവൊക്കെപ്പൂത്തട്ടെന്തേ
തേന്തളിര്‍ തിന്നു മദിക്കാത്തേ?
കാറും മഴയും പോയല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
മാടത്തക്കിളി പാടിനടക്കും
മാനം മിന്നി വെളുത്തല്ലാ!
-എന്നട്ടും, നീയെന്താണിങ്ങനെ-
യെന്നോടൊന്നും മുണ്ടാത്തേ?
- സ്​പന്ദിക്കുന്ന അസ്ഥിമാടം

ആ പൂമാല

'ആരു വാങ്ങു, മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?....'
അപ്രമേയവിലസലോലയാം
സുപ്രഭാതത്തിന്‍ സുസ്മിതം
പൂര്‍വദിങ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോള്‍;
നിദ്രയെന്നോടു യാത്രയും ചൊല്ലി
നിര്‍ദയം വിട്ടുപോകയാല്‍,
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാന്‍
മന്ദിരാങ്കണവീഥിയില്‍.
എത്തിയെന്‍ കാതി,ലപ്പൊഴു,തൊരു
മുഗ്ധ സംഗീതകന്ദളം...

'ആരു വാങ്ങു,മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?....'

പച്ചപ്പുല്‌ക്കൊടിത്തുഞ്ചില്‍ത്തഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകള്‍,
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെന്‍-
മാനസം കവര്‍ന്നീലൊട്ടും.
അല്ലെങ്കില്‍ ചിത്തമെ, ങ്ങതാ ഗാന-
കല്ലോലത്തിലലിഞ്ഞല്ലോ!
ഗാനമാലികേ, വെല്ക, വെല്ക, നീ,
മാനസോല്ലാസദായികേ!
ഇത്രനാളും നുകര്‍ന്നതില്ല ഞാ-
നിത്തരമൊരു പീയൂഷം.
പിന്നെയു,മതാ, തെന്നലിലൂടെ
വന്നിടുന്നുണ്ടെന്നാനന്ദം...

'ആരു വാങ്ങു, മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?....'
- ബാഷ്പാഞ്ജലി


അരിപ്പിറാവ്

പാദങ്ങള്‍ തത്തിപ്പറമ്പിലെങ്ങും
പാറിനടക്കുമരിപ്പിറാവേ!
പാവത്തം തോന്നിപ്പോം മാതിരിയില്‍
പാരം ചടച്ചോരരിപ്പിറാവേ!
ഉള്ളലിയുംമാറുഴന്നുപോകും
തള്ളയില്ലാത്തോരരിപ്പിറാവേ!
വാ, വാ, നീയെന്‍ കുഞ്ഞരിപ്പിറാവേ!
വാ, വാ, നീയെന്‍ പൊന്നരിപ്പിറാവേ!
നമ്മള്‍ക്കൊരുമിച്ചിരുന്നിവിടെ
നര്‍മമധുരമായ്‌ക്കേളിയാടാം!
- മഞ്ഞക്കിളികള്‍

ഉദയരാഗം


'അങ്ങോട്ടു നോക്കിയാലെന്തു കാണാം?'
'ആയിരം പൂച്ചെടി പൂത്തു കാണാം.'
'പൂച്ചെടിച്ചാര്‍ത്തില്‍നിന്നെന്തു കേള്‍ക്കാം?'
'പൂങ്കുയില്‍ പാടുന്ന പാട്ടു കേള്‍ക്കാം.'
'നീലവിണ്ണെത്തിപ്പിടിച്ചു നില്ക്കും
ചേലഞ്ചുമോരോരോ കുന്നുകളും;
പാറപ്പടര്‍പ്പിലൂടാത്തമോദം
പാടിയൊഴുകുന്ന ചോലകളും
പാദപച്ചാര്‍ത്തിലായങ്ങുമിങ്ങും
പാടിപ്പറക്കും പറവകളും
ആലോലവായുവില്‍ മന്ദമന്ദ-
മാടിക്കുണുങ്ങുന്ന വല്ലികളും;
ആനന്ദ, മാനന്ദം!- നാമിരിക്കും
കാനനരംഗമിതെത്ര രമ്യം!
- രാഗപരാഗം


മാഞ്ഞ മഴവില്ല്

നീറുന്നിതെന്മന, മയ്യോ, നീ മായുന്നോ
നീലവാനിന്‍ കുളിര്‍പ്പൊന്‍കിനാവേ?
തെല്ലിടകൂടിയെന്‍ മുന്നിലേവം ചിരി-
ച്ചുല്ലസിച്ചാല്‍ നിനക്കെന്തു ചേതം?
കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ടാത്തകൗതുകം
വാര്‍മഴവില്ലേ, നീ വാനിലെത്തി.
ശങ്കിച്ചീലല്പവുമപ്പൊഴുതേവം നീ
സങ്കടം പിന്നെക്കൊളുത്തുമെന്നായ്!
നിന്നില്‍നിന്നൂറി വഴിയുമാ നിസ്തുല-
നിര്‍മലമഞ്ജിമയിങ്കല്‍ മുങ്ങാന്‍
താനേ വിടര്‍ന്നിതെന്‍ കണ്ണ, പ്പൊഴേക്കുമെ-
ന്താനന്ദമേ, നീ പറന്നൊളിച്ചോ?
അല്പനിമേഷങ്ങള്‍ നീയെന്റെ മുന്നില്‍നി-
ന്നപ്‌സരസ്സെന്നപോല്‍ നൃത്തമാടി,
കോടക്കാര്‍മൂടിയ വാനിങ്കല്‍ നീയൊരു
കോമളസ്വപ്‌നമായുല്ലസിക്കെ,
ഉദ്രസം വീര്‍പ്പിട്ടു കല്ലോലമാലകള്‍
നൃത്തമാരംഭിച്ച വല്ലരികള്‍
ഉള്‍ക്കാമ്പിലുല്ലാസമൂറിയൂറിക്കൊച്ചു
പുല്‌ക്കൊടിപോലും ശിരസ്സു പൊക്കി!
ഞാനും വെറുമൊരു പുല്‌ക്കൊടി-ഹാ, നിന്നെ-
ക്കാണുവാന്‍ ഞാനും ശിരസ്സുയര്‍ത്തി.
മന്മാനസത്തിലമൃതം പകര്‍ന്നു നീ
മന്ദിതപ്രജ്ഞയെത്തൊട്ടുണര്‍ത്തി.

എന്തു ഞാനേകാനുപഹാരമായ് നിന-
ക്കെന്‍തപ്തബാഷ്പകണങ്ങളെന്യേ?
പോയി നീ മായയായ് മാഞ്ഞുമാ,ഞ്ഞെങ്കിലും
മായില്ലൊരിക്കലുമെന്മനസ്സില്‍!...
- തളിര്‍ത്തൊത്തുകള്‍


(ചങ്ങമ്പുഴയുടെ കുട്ടികവിതകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
mathrubhoomiyinnumanu ee lekhnam

Friday 15 June 2012

വായന മരിക്കുന്നു



വെളുത്ത താളുകളില് കറുത്ത മഷിയില് തെളിയുന്ന അക്ഷരങ്ങള്. അവയിലൂടെ ഭാവനയില് ഒരു വലിയ ലോകം തന്നെ സൃഷ്ടിക്കാന് കഴിയുക; അതിലെ കഥാപാത്രങ്ങളുമൊത്ത് ജീവിക്കുക; അവരോടൊന്നിച്ച് ചിരിച്ചും കരഞ്ഞും അവരുടെ സുഖ ദുഃഖങ്ങളില് പങ്കുചേരുക. അങ്ങിനെയൊരു കാലം നമുക്കുണ്ടായിരുന്നു.
പക്ഷേ ഇന്ന് നമ്മളില് പലര്ക്കും കഴിവും, അതിലൂടെ ലഭിച്ചിരുന്ന ആസ്വാദനവും കൈമോശം വന്നിരിക്കുന്നു. ഡിജിറ്റല്, മള്ട്ടി മീഡിയാ മാധ്യമങ്ങളിലൂടെ അറിവും വിനോദവും നേടാനും, ആശയവിനിമയം നടത്താനും കഴിയുന്ന ഇക്കാലത്ത് വായന മിക്കവര്ക്കും അലര്‍‌ജിയായി മാറിയിരിക്കുന്നു. അക്ഷരങ്ങള് അവര്ക്ക് ശത്രുക്കളാകുന്നു.

അക്ഷരങ്ങളില് നിന്നും ഭാവനയില് അല്‍‌ഭുതകരമായ ഒരു ലോകം സൃഷ്ടിക്കാനുള്ള മനുഷ്യന്റെ കഴിവ് ഉപയോഗിക്കുന്നവര് ഇന്ന് വളരെ ചുരുക്കം.

വായനയില് താല്പര്യമുള്ളവര് പോലും മറ്റുപാധികള് ഉള്ളതിനാല് വായനയ്ക്കു മുന്ഗണന നല്കാതെ കംപ്യൂട്ടറിലും റ്റി.വിക്കും മുന്പിലും സമയം ചിലവഴിക്കുന്നു. ഞാനും ഇക്കൂട്ടത്തില്‍‌പ്പെടുന്ന ഒരാളാണ്. സീരിയസ്സായി എന്തെങ്കിലും വായിച്ചിട്ട് വര്ഷങ്ങളായി. ഇപ്പോള് ആകെയുള്ള വായന ബ്ലോഗിലെ പോസ്റ്റുകള് മാത്രം. ഒരു പുസ്തകം മുഴുവനും ഒറ്റയിരിപ്പിന് വായിക്കാനുള്ള ക്ഷമപോലും ഇന്നെനിക്കില്ല.

പല ബ്ലോഗുകളിലും നല്ല പുസ്തകങ്ങളെക്കുറിച്ചുള്ള പരാമര്ശങ്ങള് വായിക്കുമ്പോള് വീണ്ടും വായനയുടെ ലോകത്തേയ്ക്ക് മടങ്ങാന് കൊതി തോന്നാറുണ്ട്.

കുട്ടിക്കാലത്ത് എനിക്ക് പുസ്തകങ്ങളോട് ഏറെ പ്രിയമായിരുന്നു. അക്കാലത്ത് ഞാന് ധാരാളം പുസ്തകങ്ങള് വായിച്ചിട്ടുണ്ട്. എന്നിട്ടും എന്റെയവസ്ഥ ഇതാണെങ്കില് പുതിയ തലമുറയിലെ കുട്ടികളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ?

വായനാശീലം കുറഞ്ഞു വരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്.
സ്ഥിതി തുടര്ന്നാല് വായനയുടെ മരണം അധികം വൈകാതെ നമുക്ക് കാണേണ്ടി വരും. അത് മനുഷ്യവംശത്തിന് സംഭവിക്കുന്ന വലിയൊരു നഷ്ടമായിരിക്കുമോ?

എനിക്കറിയില്ല.......