Monday 24 June 2013

മഴക്കാല രോഗങ്ങള്‍




മഴ നമുക്ക് ആഹ്ലാദം നല്‍കുന്ന ഒന്നാണ്. എന്നാല്‍ മനുഷ്യ ജീവിതം കൂടുതല്‍  താറുമാറാകുന്നതും  മഴക്കാലത്താണ്. മഴക്കാലം രോഗങ്ങളുടെ കാലമാണ്. കുടിവെള്ളം മലിനമാകുന്നതാണ് പകച്ചവ്യാധികളും ജലജന്യ രോഗങ്ങളും വ്യാപകമാകാന്‍ കാരണം. ഈര്‍പ്പം നിറഞ്ഞ പരിസരവും അന്തരീക്ഷത്തിന്റെ കുറഞ്ഞ താപനിലയും രോഗത്തിനു വഴിയൊരുക്കുന്നു. സാധാരണ വയറല്‍ പനിക്കു പുറമേ ടൈഫോയ്ഡ്,മഞ്ഞപ്പിത്തം ,കോളറ,എലിപ്പനി ,ചര്‍ദി, അതിസാരം ,അമീബിയാസിസ് തുടങ്ങിയ ജലജന്യരോഗങ്ങളും മഴക്കാലത്താണ് കുടുതലായി കണ്ടുവരുന്നത്.
മഴക്കാലരോഗങ്ങളെ പ്രധാനമായും നാലായി തിരിക്കാം ,
1 .പകര്‍ച്ചവ്യാധികള്‍ ; പനി,മഞ്ഞപ്പിത്തം ,എലിപ്പനി ,ജപ്പാന്‍ ജ്വരം ,അതിസാരം.
2 .ജലജന്യരോഗങ്ങള്‍ – ടൈഫോയ്ഡ് ,മഞ്ഞപ്പിത്തം ,കോളറ,ഡിസെണ്ട്രി , റോട്ടാ വൈറസ്‌ മുലമുണ്ടാകുന്ന വയറിളക്കം .
3 .കൊതുക് പരത്തുന്ന രോഗങ്ങള്‍ ;മലേറിയ ,ഡെങ്കി പനി,ചിക്കന്‍ ഗുനിയ
4 .പരിസ്ഥിതി മലിനീകരണം മുലമുണ്ടാകുന്ന രോഗങ്ങള്‍

നീണ്ടുനില്കുന്ന പനി ടൈഫോയ്ഡ് രോഗത്തിന്റെ ലക്ഷണമാണ് ,രോഗവാഹകരുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന
വെള്ളവും ഭക്ഷണവും ഉപയോഗിക്കുന്നത് വഴിയാണ് രോഗം വരുന്നത് .മഞ്ഞപ്പിത്തം (A),(E) എന്നിവയുടെ
രോഗസാധ്യത കുടുതല്‍ കാണുന്നത് മഴക്കാലത്താണ് . പനിയും പേശിവേദന ,ചര്‍ദി എന്നിവ ആണ് പ്രധാന
ലക്ഷണം. ഒരു പ്രദേശം മുഴുവനും ജീവിക്കുന്ന ആള്‍കാരെ മലിനമായ ജലം ഉപയോഗികുന്നത് വഴി ഒരേ പോല ബാധിക്കുന്ന ഒന്നാണ് കോളറ.  ഉചിതമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണത്തിനു വരെ ഇത് കാരണമാകുന്നു.
ഡെങ്കിപനി, ജപ്പാന്‍ ജ്വരം , ചിക്കന്‍ കുനിയ – പനി മൂലം സന്ധിവേധന പേശിവേധന ചുമന്ന പാടുകള്‍ എന്നിവയും  തലച്ചോറിന്റെ പ്രവര്‍ത്തനം ബാധിക്കുനത് മൂലം പെരുമാറ്റ വൈകല്യം അപസ്മാരം തലവേദന തളര്‍ച്ച എന്നിവ ഉണ്ടാകുന്നു.
പ്രധിരോധമാര്‍ഗ്ഗങ്ങള്‍
1 . വ്യക്തിശുചിത്വം പോലെ പ്രധാനപെട്ടതാണ് പരിസര ശുചിത്വം. പരിസര ശുചിത്വം വഴി ഒരു പരിധി വരെ നമുക്ക് രോഗങ്ങളെ അകറ്റി നിര്‍ത്താവുന്നതാണ്
2 . കൈകള്‍ എപ്പോളും വൃത്തിയായി സുക്ഷിക്കുക പ്രതേകിച് ആഹാരത്തിന് മുന്‍പും മലമൂത്ര വിസര്‍ജനതിനു ശേഷവും വൃത്തിയാക്കണം
3. മാലിന്യങ്ങള്‍ അടിഞ്ഞുകൂടാതെ അതതു സമയത്ത് നീക്കം ചെയ്യുകയും സംസ്കരികുകയും ചെയ്യണം.
4 .കൂടാതെ മാലിന്യങ്ങള്‍ തോടുകളിലും മറ്റും വലിച്ചെറിയാതിരിക്കുക.
5 . കുടിക്കുനതിനായ് ശുദ്ധജലം ഉപയോഗിക്കുക വെള്ളം 10 മിന്റ് വെട്ടിത്തിളച്ചതിനു ശേഷം  തണുപ്പിച്ച് കുടിക്കാന്‍ ഉപയോഗിക്കുക
6 . ആഹാരം വേവിച്ചു ചൂടോടെ ഉപയോഗിക്കുക
7 . ഭക്ഷണ വസ്തുകള്‍ നന്നായി അടച്ചു സുക്ഷിക്കുക
8 . പാത്രങ്ങള്‍ ശുദ്ധജലം ഉപയോഗിച്ച കഴുകി വൃത്തിയാക്കുക
9 പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം ഉപയോഗികുക
10 തുമ്മുമ്പോളും ചുമയ്ക്കുമ്പോളും മൂക്കും വായും തൂവാല കൊണ്ട്‌ അടച്ചു പിടിക്കുക
11 വെള്ളം കെട്ടിക്കിടക്കുനത് ഒഴിവാക്കുക
12 കൊതുക് നശീകരണത്തിനായി സ്പ്രേ കൊതുകുവലകള്‍ ബാറ്റുകള്‍
എന്നിവ ഉപയോഗിക്കുകയോ പുകയിടുകയോ ചെയ്യുക.
13 ചെടിച്ചട്ടികളിലും പാത്രങ്ങളിലും മറ്റും വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധികുക.
14 . അസുഖം ബാധിച്ചവരുമായി സംബര്‍ക്കം ഒഴിവാക്കുക.
15 രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ഉടനെ തന്നെ അടുത്തുള്ള ആരോഗ്യ  കേന്ദ്രവുമായി  ബന്ധപ്പെടുക. .

No comments:

Post a Comment